സംഗീതത്തിനോ പ്രണയത്തിനോ പ്രാധാന്യം...

By Aswathi

നവാഗതനായ അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തല്‍ സംഗീതത്തിനാണോ പ്രണയത്തിനാണോ പ്രധാന്യം എന്ന് ചോദിച്ചാല്‍ പ്രണയത്തോടുള്ള സംഗീതത്തിനെന്നോ, സംഗീതത്തോടുള്ള പ്രണയത്തിനെന്നോ തരം പോലെ പറയാവുന്നതാണ്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. സംവിധായകന്‍ അന്‍വര്‍ സാദിഖ്, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ അഭിനേതാക്കളായ വിനീത്, നമിത പ്രമോദ്, അജു വര്‍ഗീസ്, മുകേഷ് തുടങ്ങിയവര്‍ക്കൊപ്പം ലാല്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഷാനും വിനീതും

സംഗീതത്തിനോ പ്രണയത്തിനോ പ്രാധാന്യം...

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, തിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ഒന്നിച്ചു നല്‍കുന്ന സംഗീതം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

വിനീത് റൊമാന്റിക്കാകുന്നു

സംഗീതത്തിനോ പ്രണയത്തിനോ പ്രാധാന്യം...

വിനീത് ശ്രീനിവാസന്‍ ഒരു റൊമാന്റിക് ഹീറോ എന്ന നിരയിലേക്ക് മാറുന്നതും ഈ ചിത്രത്തിലൂടെയാണ്.

ലക്ഷ്മി തിരിച്ചുവരുന്നു

സംഗീതത്തിനോ പ്രണയത്തിനോ പ്രാധാന്യം...

ഈ ചിത്രത്തിലൂടെ ആദ്യകാല നടി ലക്ഷ്മി തിരിച്ചുവരുന്നു എന്നതും പ്രത്യേകതയാണ്.

നിര്‍മാണം

സംഗീതത്തിനോ പ്രണയത്തിനോ പ്രാധാന്യം...

ആര്‍.ജെ. ക്രിയേഷന്‍സ്, ബ്ലൂ പ്ലാനറ്റ് എന്നിവയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

പാട്ട് കൊള്ളാം

സംഗീതത്തിനോ പ്രണയത്തിനോ പ്രാധാന്യം...

ചടങ്ങില്‍ നിവിന്‍ പോളിയും പങ്കെടുത്തു. നിവിന്‍ പോളിയ്ക്ക് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയ്ത്ത്, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളില്‍ മനോഹരമായ ഗാനങ്ങള്‍ നല്‍കിയതാണ് ഷാന്‍. ചിത്രത്തിലെ രണ്ട് പാട്ടുകളും കൊള്ളാമെന്നാണ് നിവിന്‍ പറഞ്ഞത്

കുഞ്ചാക്കോ ബോബന്‍

സംഗീതത്തിനോ പ്രണയത്തിനോ പ്രാധാന്യം...

ചാക്കോച്ചനുമുണ്ടായിരുന്നു ഓഡിയോ ലോഞ്ച് ചടങ്ങിന്. അന്‍വര്‍ സാദിഖ് ഒരിക്കല്‍ തന്നെ ഒറു കഥയുമായി സമീപിച്ചിരുന്നെന്നും അതാണോ ഇതെന്ന് സംശയമുണ്ടെന്നും തമാശയില്‍ ചാക്കോച്ചന്‍ പറയുകയുണ്ടായി

ലാല്‍ പറയുന്നത്

സംഗീതത്തിനോ പ്രണയത്തിനോ പ്രാധാന്യം...

എന്തായാലു ഓഡിയോ ലോഞ്ച് ചടങ്ങിന് ലാല്‍ പറഞ്ഞതുപോലെ 'മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ. ശ്രീനിവാസന്റെ മകന്‍ വിനീതല്ലേ ചിത്രത്തിലെ നടന്‍. മോശമായ ഒരു ചിത്രത്തില്‍ വിനീത് കയറി തല വയ്ക്കില്ല'. അതേ പ്രതീക്ഷ തന്നെയാണ് പ്രേക്ഷകര്‍ക്കും.

സംഗീതത്തിനോ പ്രണയത്തിനോ പ്രാധാന്യം...

ഓഡിയോ ലോഞ്ച് ചടങ്ങിന്റെ വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X