വിനീത് ശ്രീനിവാസന്‍ മാജിക്കില്‍ ഒരൊന്നൊന്നര പ്രണയഗാനം! വീഡിയോ കാണാം
വിനീത് ശ്രീനിവാസന്റെതായി പുറത്തിറങ്ങാറുളള മിക്ക ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അഡാറ് ലവിലെ മാണിക്യ മലരും, വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മലുമെല്ലാം തന്നെ മുന്‍പ് നടന്റെതായി ശ്രദ്ധേയമായി മാറിയ പാട്ടുകളായിരുന്നു. ഇപ്പോഴിതാ വിനീത് ആലപിച്ച പുതിയൊരു ഗാനത്തിന് കൂടി മികച്ച സ്വീകാര്യത ലഭിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
ഒരൊന്നൊന്നര പ്രണയ കഥ എന്ന ചിത്രത്തിലെ മലബാറി പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. ആനന്ദ് മധുസുദന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം രചിച്ചിരിക്കുന്നത് ബികെ ഹരിനാരായണനാണ്. യുവനടന്‍ ഷെബിന്‍ ബെന്‍സണും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സയ ഡേവിഡുമാണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

ഷിബു ബാലനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ഗ്ലോബിന്‌റെ ബാനറില്‍ എംഎം ഹനീഫ, നിധിന്‍ ഉദയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രം ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications