For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്കൂളിൽ പഠിക്കുമ്പോഴാണ് തുടങ്ങിയത്!! ഇഷ്ടമാണെന്ന് പറഞ്ഞു, പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രിയ

  |
  പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി പ്രിയ | filmibeat Malayalam

  ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറിമറിഞ്ഞ താരമാണ് പ്രിയ വാര്യർ. പുതിമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം പ്രിയയക്ക് നൽകിത് വൻ ഓഫറുകളായിരുന്നു. സിനിമയിലെ ഒരുപാട്ട് കൊണ്ട് പ്രിയ എന്ന താരത്തിന്റെ പേര് ഇന്ത്യയുടെ അതിർത്തി കടന്ന് പോയിരുന്നു. മലയാളത്തിൽ മാത്രമല്ല രാജ്യത്തിന്റെ അതിരുകൾക്കുപ്പറവും പ്രിയയ്ക്ക് ആരാധകരുണ്ട്.

  ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി, കോഴിക്കോട് ജില്ലാ കളക്ടറായി ടൊവിനോ!! വൈറസിന്റെ കാസ്റ്റിങ്

  ആദ്യ സിനിമ റിലീസ് ആകും മുൻപ് തന്നെ വമ്പൻ പരസ്യ കമ്പനികൾ പ്രിയയെ റാഞ്ചി കൊണ്ടു പോകുകയാണ്. സാധരമക്കാർ മുതൽ ബോളിവുഡിലെ പ്രമുഖ സൂപ്പർസ്റ്റാറുകൾ വരെ പ്രിയയുടെ ഫാൻസ് ലിസ്റ്റിലുണ്ട്. താരത്തിന്റെ യശസ് രാജ്യാന്തരതലത്തിൽ വരെ ഉയരുമ്പോൾ മനസ്സിൽ ഒരു വലിയൊരു ആഗ്രഹമുണ്ട്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

  ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ വിക്കൻ വക്കീലായി ദിലീപ്!! ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ...

   പ്രിയയുടെ ആഗ്രഹങ്ങൾ ഇങ്ങനെ

  പ്രിയയുടെ ആഗ്രഹങ്ങൾ ഇങ്ങനെ

  തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ആഡാർ ലവ് എന്ന ചിത്രം. ചിത്രം റിലീസ് ചെയ്ത് കാണണമെന്നാണ് ഒരു ആഗ്രഹം. കൂടാതെ മലയാളികളുടെ മെഗസ്റ്റാറായ മമ്മൂട്ടി, ദുൽഖർ, തമിഴ് സൂപ്പർസ്റ്റാർ കമൽ ഹാസാൻ എന്നിവർക്കൊപ്പം സെൽഫി എടുക്കണമെന്നായിരുന്നു വലിയൊരു ആഗ്രഹമുണ്ടായിരുന്നു. അത് അടുത്ത ദിവസങ്ങളിൽ സാധിച്ചിരുന്നെന്നും പ്രിയ പറഞ്ഞു.

   നടക്കാത്തത് ഒരോയൊരു ആഗ്രഹം

  നടക്കാത്തത് ഒരോയൊരു ആഗ്രഹം

  എന്നാൽ ഇനി ബാക്കിയുളളത് ഒരോയൊരു ആഗ്രംഹം മാത്രമാണെന്ന് പ്രിയ പറഞ്ഞു. അത് ലാലേട്ടനുമായിട്ടുളളതാണ്. മലയാള സിനിമയിലെ എവർഗ്രീൻ റൊമാന്റിക് താരമായ ലാലേട്ടന്റെ മുഖത്ത് നോക്കി ഒരു സൈറ്റ് അടിക്കണമെന്നണ് ആഗ്രഹമെന്നും പ്രിയ പറഞ്ഞു. കൂടാതെ ലാലേട്ടൻ തിരിച്ചും കൂടെ അങ്ങനെ ചെയ്താൽ ഈ ജന്മം സഫലമായെന്നും പ്രിയ കൂട്ടിച്ചേർത്തു.

   സൈറ്റടി

  സൈറ്റടി

  പ്രിയയുടെ സൈറ്റാടി ഇന്ത്യയുടെ അതിർ വരമ്പ് ഭേദിച്ച് പാകിസ്ഥാൻ മണ്ണിൽ വരെ എത്തിയതായിരുന്നു. അതു പോലെ തന്നെ അന്യാഭാഷ പല സൂപ്പർസ്റ്റാറുകൾ വരെ താകത്തിന്റെ സൈറ്റടിയിൽ വീണിരുന്നു. തമിഴ്, തെലുങ്ക് , ഹിന്ദി എന്നീ ഭാഷകളിലെ താരങ്ങൾവരെ പ്രിയയുടെ കട്ട പാനുകളാണ്. ഇതിനു കാരണം പ്രിയയുടെ അഡാറ് ലവിലെ ഒറ്റ സൈറ്റടിയാണ്.

  ആദ്യ പ്രണയത്തെ കുറിച്ച് പ്രിയ

  ആദ്യ പ്രണയത്തെ കുറിച്ച് പ്രിയ

  തന്റെ ആദ്യ ക്രഷിനെ കുറിച്ചും പ്രിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ഒരാളോട് പ്രണയം തോന്നിയത്. അത് അയാളോട് തന്നെ നേരിട്ട് പറയുകയും ചെയ്തിരുന്നു. എന്നാൽ കക്ഷി അന്ന് ഒന്ന് പറയാതെ അന്ന് അവിടെ നിന്ന് പോകുകയായിരുന്നു. എന്നാൽ കുറച്ച് ദിവസം കഴിഞ്ഞ് അയാൾ തന്നെ നേരിട്ട് ഇഷ്ടമാണെന്ന് പറഞ്ഞിരുന്നു. എന്നിട്ട് ഒരു ഓട്ടമായിരുന്നു. ഇന്ന് വരെ തിരിച്ച് വന്നിട്ടില്ല.

  പ്രണയിക്കാൻ ആഗ്രഹം

  പ്രണയിക്കാൻ ആഗ്രഹം

  ഇൻസ്റ്റഗ്രാമിലും മറ്റുമായി കല്യാണം കഴിക്കാമോ എന്നുളള മെസേജുകളും പ്രണയാഭ്യർഥനയുമൊക്കെ വരാറുണ്ട്. എന്നാൽ ഇപ്പോൾ സീരിയസായി അങ്ങനെ പ്രണയമൊന്നുമില്ല. ഡയറക്ടറായി ആരു വന്ന് പ്രൊപ്പോസലും നടത്തിയിട്ടില്ല. സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുന്നതു തന്നെ മുഖം മറച്ചിട്ടാണ്. ആ എനിയ്ക്ക് എങ്ങനെയാണ് പ്രണയിക്കാൻ അവസരം കിട്ടുക. ആഗ്രഹിച്ചിട്ട് മാത്രം കാര്യമില്ലല്ലോ എന്നും പ്രിയ ചോദിക്കുന്നുണ്ട്.

   മാണിക്യ മലരായ പൂവി

  മാണിക്യ മലരായ പൂവി

  ചിത്രം പുറത്തു വരുന്നതിനു മുൻപ് തന്നെ കോടിക്കണക്കിന് ആരാധകരെ സമ്പാദിച്ച താരമാണ് പ്രിയ. അഡാർ ലവ് എന്ന ചിത്രത്തിലെ ടീസറും മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ ഒരു സീനുമാണ് പ്രിയ ലോക പ്രശസ്തിയാക്കിയത്. പാട്ടിൽ റോഷനെ നോക്കി നെറ്റി ചുളിക്കുന്നതും ഒടുവിൽ സൈറ്റടിച്ച് കാണിക്കുന്നതും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. ഒറ്റ രാത്രി കണ്ണടച്ചു തുറന്നപ്പോൾ ലോക ഫോമസായ താരമാണ് പ്രിയ.

  English summary
  oru adaar love actoress priya varrier says about her crush
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X