For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കയ്ച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ !!തുറന്ന് പറഞ്ഞ് അഡാർ ലവ് നായിക

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ്. ചിത്രത്തിന്റെ ആദ്യ പാട്ടായ മാണിക്യ മലരായ പൂവി എന്ന തുടങ്ങുന്ന ഗാനമായിരുന്നു സിനിമയുടെ തലവര തന്നെ മാറ്റി മറിച്ചത്. പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

  noorin sherif

  ഒരു ബ്രേക്ക് ആഗ്രഹിച്ചിരുന്നു!! പിന്നീട് സിനിമാ നടിയാണെന്ന് പോലും മറന്നു പോയി, കഴിഞ്ഞു പോയ ആ അ‍ഞ്ച് വർഷത്തെ കുറിച്ച് സംവൃത

  പാട്ട് ഹിറ്റായതോടെ അതിലെ താരാങ്ങൾക്കും പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ആദ്യം പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു പ്രിയ പ്രകാശ് വാര്യർ. താരത്തിന്റ സൈറ്റടി ഇവരെ ആഗോള ക്രഷാക്കി മാറ്റി. ആദ്യം താരത്തെ വാഴ്ത്തി പാടിയവർ തന്നെ പിന്നീട് തള്ളി പറയുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയുള്ള ട്രോളും വിമർശനങ്ങളും റിലീസിനു മുൻപ് തന്നെ സിനിമയെ മോശമായി ബാധിച്ചിരുന്നു. ആദ്യം അഡാറ് ലവിലെ ഹൈലൈറ്റ് പ്രിയയാണെങ്കിൽ ഇപ്പോൾ നൂറിനാണ് താരം. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലൂടെയാണിപ്പോഴെന്നാണ് ചിത്രത്തിനെ കുറിച്ച് തരം പറയുന്നത്. ഇതിന്റെ കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഒൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  മദ്യപിച്ച് വാഹനം ഓടിച്ച് വിജയ് ബാബു!! ഫോളോ ചെയ്ത് ടൊവിനോ... താരങ്ങളുടെ വീഡിയോ വൈറൽ

   കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ

  കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ

  കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നുളള അവസ്ഥയിലാണ് താനിപ്പോൾ. സിനിമ കണ്ടതിനു ശേഷം എല്ലാവരും നൂറിൻ ചെയ്തത് നന്നായിട്ടുണ്ടെന്നുള്ള അഭിപ്രായം പറഞ്ഞു. അതു കേൾക്കുമ്പോൾ വളരെയധികം സന്തോഷമുണ്ട്. അതേസമയം ചിത്രത്തിനെ കുറിച്ചുളള ആവശ്യമില്ലാത്ത നെഗറ്റീവ് റിവ്യൂസും ഡീഗ്രേഡിംഗും കേൾക്കുമ്പോൾ വല്ലാത്ത വിഷമം തോന്നാറുണ്ടെന്നും താരം പറഞ്ഞു.

  വിജയാഘോഷത്തിൽ പങ്ക് ചേരാൻ കഴിയുന്നില്ല

  വിജയാഘോഷത്തിൽ പങ്ക് ചേരാൻ കഴിയുന്നില്ല

  ഒരുപാട് സ്വപ്നത്തിനും കാത്തിരിപ്പുകൾക്കൊടുവിൽ അഭിനയിച്ച ചിത്രമാണ് ഒരു അഡാർ ലവ്. എന്നിട്ടു പോലും ചത്രത്തിന്റെ വിജയാഘോഷത്തിൽ പൂർണ്ണമായും പങ്കെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. കാരണം റിവ്യൂസ് മാത്രം നോക്കിയാണ് ആളുകൾ സിനിമ കാണാൻ പോകുന്നത്.ഞാനും റിവ്യൂ നോക്കാറുണ്ട്. എന്ന് കരുതി അതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല സിനിമ കാണാൻ. സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം തിയേറ്ററുകളിൽ പോയി സിനിമ കണേണ്ടത്.

   സിനിമയെ കുറിച്ചുള്ള നല്ലത് പറയാൻ ഭയം

  സിനിമയെ കുറിച്ചുള്ള നല്ലത് പറയാൻ ഭയം

  റിവ്യൂസിൽ പലതും കണ്ടത് ക്യാൻവാസിംഗാണ്. സിനിമ ആരും കാണാൻ പാടില്ല എന്നൊരു ഉദ്യേശത്തോടെ ആരും സിനിമ കാണരുത്.. കാണാൻ കൊള്ളില്ല, കാശ് പോകും എന്ന് പ്രചരിപ്പിക്കുന്ന തരത്തിലുളേള വീഡിയോയും കമന്റ്സുമൊക്കെ വന്നു. ഇപ്പോൾ സിനിമയെ കുറിച്ച് ആർക്കും സത്യം പറയാൻ പറ്റാത്ത് അവസ്ഥയാണ്. നല്ല അഭിപ്രായം എഴുതിയാൽ അതിന്റെ ചുവടെയായി വിമർശനവുമായി കമന്റ്സുകൾ എത്തും.. ഇങ്ങനെ നല്ല രീതിയില്‍ എഴുതാന്‍ നിങ്ങള്‍ക്ക് സിനിമാക്കാര്‍ കാശു തന്നോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പൊതുവെ ഉയരുന്നത്.

   ആദ്യം പ്രിയ ഇപ്പോൾ നൂറിൻ

  ആദ്യം പ്രിയ ഇപ്പോൾ നൂറിൻ

  സിനിമയുടെ ആദ്യം പാട്ട് പുറത്തു വന്ന് മണിക്കൂറുകൾ മാറിയപ്പോൾ തന്നെ പ്രിയ പ്രകാശ് വാര്യർ ഇന്റർനെറ്റിൽ താരമായി മാറുകയായിരുന്നു ചിത്രത്തിലെ മിനിറ്റുകൾ മാത്രമുളള സൈറ്റടി ആഗോളതലത്തിൽ തന്നെ ചർച്ചയായിരുന്നു. പിന്നീട് പ്രിയയുടെ സൈറ്റടിയും സ്വദേശത്തും വിദേശത്തും തംരഗമാകുകയായിരുന്നു. എന്നൽ സിനിമ വന്നപ്പോൾ ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത് നൂറിനാണ്. ഗാഥ എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

  English summary
  oru adaar love actress noorin shareef says about movie Controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X