»   » ഇന്ത്യയൊട്ടാകെ വീണ്ടും തരംഗമാവാന്‍ അഡാറ് ലവ്: ചിത്രം മറ്റു ഭാഷകളിലുമെത്തുന്നു! കാണാം

ഇന്ത്യയൊട്ടാകെ വീണ്ടും തരംഗമാവാന്‍ അഡാറ് ലവ്: ചിത്രം മറ്റു ഭാഷകളിലുമെത്തുന്നു! കാണാം

Written By:
Subscribe to Filmibeat Malayalam

ചങ്ക്‌സ് എന്ന ചിത്രത്തിനു ശേഷം പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി എന്ന ഗാനം ലോകമെമ്പാടും തരംഗം സൃഷ്ടിച്ചിരുന്നു. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനായിരുന്നു ഈ ഗാനം പാടിയിരുന്നത്. പാട്ട് ഇറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നത്.

വിവാഹ നിശ്ചയം കഴിഞ്ഞ് ജിമിക്കി കമ്മല്‍ താരം ഷെറില്‍: ചിത്രങ്ങള്‍ വൈറല്‍! കാണൂ


മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ പാട്ടിനു ശേഷം യൂടുബില്‍ ഓളമുണ്ടാക്കിയ പാട്ടായിരുന്നു അഡാര്‍ലവിലേത്. പാട്ടില്‍ ശ്രദ്ധാ കേന്ദ്രമായിരുന്നത് പ്രിയാ പ്രകാശ്, റോഷന്‍ എന്നീ പുതുമുഖ താരങ്ങളായിരുന്നു. ഇവര്‍ രണ്ടു പേരുടെയും പുരികം ചുളിക്കലും കണ്ണിറുക്കി കാണിക്കലുമായിരുന്നു പാട്ടിനെ വേറൊരു ലെവലിലെത്തിച്ചിരുന്നത്.


oru adaar love

മാണിക്യ മലര്‍ പുറത്തിറങ്ങിയതിനു ശേഷം ചിത്രത്തിന്റെതായി ഒരു ടീസറും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ടീസറിലും റോഷനും പ്രിയയും തന്നെയായിരുന്നു തിളങ്ങിയിരുന്നത്. ഒരു കൂട്ടം പുതുമുഖ താരങ്ങളാണ് അഡാറ് ലവിലൂടെ മലയാള സിനിമയിലേക്കെത്തുന്നത്. റോഷനെയും പ്രിയയെയും കൂടാതെ നൂറിന്‍ ഷെരീഫ്, സിയാദ് ഷാജഹാന്‍, മിഷേല്‍ ആന്‍ ഡാനിയേല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.


priya-roshan

സാരംഗ് ജയപ്രകാശും ലിജോയുമെഴുതിയ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലുളള ഒരു ക്യാമ്പസ് ചിത്രമായിരിക്കും അഡാറ് ലവ് എന്നാണ് അറിയുന്നത്.ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജൂണ്‍ 15ന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയേക്കുമെന്നാണ് അറിയുന്നത്. ന്യൂസ് മിനുട്ട് പോര്‍ട്ടലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.


oru adaar love

മാണിക്യ മലര്‍ ഗാനത്തിലൂടെ ലോകമെമ്പാടും ചിത്രത്തിന് ലഭിച്ച സ്വീകാര്യത റിലീസിങ്ങ് സമയത്തും ഉണ്ടാവുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ഈയൊരു സാഹചര്യം മുതലെടുത്ത് ചിത്രം മറ്റു ഭാഷകളിലേക്ക് കൂടി മൊഴിമാറ്റിയെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തമിഴ്,തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായിരിക്കും ചിത്രം റിലീസിങ്ങിനെത്തുക.


എന്തുക്കൊണ്ട് എന്നോട് മാത്രം നിങ്ങളിത് ചോദിക്കുന്നു: മാധ്യമ പ്രവര്‍ത്തകനോട് സാമന്ത! കാണാം


Anupama:അവസരങ്ങൾ തേടിയെത്തിയിരുന്നു! മലയാളത്തിലേയ്ക്ക് വരാത്തതിന്റെ കാരണം ഇത്- അനുപമ പരമേശ്വരൻ

English summary
oru adaar love also will be released in other languages

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X