നടനുമായി ഇഷ്ടത്തിലായിരുന്നു! നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു, വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത്
പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാറ് ലവ്വ്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയായി മാറിയ നടിയാണ് നൂറിന്‍ ഷെരീഫാണ അഡാറ് ലവ്വ് നായികമാരില്‍ ഒരാളായി എത്തിയത്. നൂറിനെ കുറിച്ച് അടുത്ത കാലത്തായി യാതൊരു വാര്‍ത്തകളുമില്ലായിരുന്നു. എന്നാല്‍ നടി വിവാഹിതയാവാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
നടന്‍ കൂടിയായ ഫഹിം സഫറും നൂറിനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടി കാണിച്ചിരുന്നു. എന്നാല്‍ ഫഹിമുമായിട്ടുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ സൂചിപ്പിച്ചിരുന്നില്ല. ഇതോടെ വാര്‍ത്ത അറിഞ്ഞ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ തരംഗമുണ്ടാക്കിയ നടിയാണ് നൂറിന്‍ ഷെരീഫ്. അഡാറ് ലവ്വ് റിലീസിന് മുന്‍പ് മറ്റൊരു നായിക പ്രിയ വാര്യരായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍ റിലീസിന് ശേഷം നൂറിനായി മാറി. ആദ്യ സിനിമയിലൂടെ ലഭിച്ച ജനപ്രീതിയില്‍ ചെറുതും വലുതുമായി നിരവധി സിനിമകളാണ് നൂറിനെ തേടി എത്തിയത്. നായികയായി അഭിനയിക്കുന്ന സിനിമകളടക്കം വരാനിരിക്കുകയാണ്. ഇതിനിടയിലാണ് വിവാഹക്കാര്യം പുറത്തറിയുന്നത്.

വൈകാതെ വിവാഹിതയായേക്കും എന്ന സൂചനകളൊന്നും നൂറിന്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഫഹിം സഫറുമായി ഏറെ കാലമായി നൂറിന്‍ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. അടുത്ത ബന്ധുക്കുളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൈയ്യില്‍ മെഹന്തി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റേറിയായി നൂറിന്‍ നല്‍കിയിരുന്നു.

ബീച്ചിനോട് ചേര്‍ന്നിട്ടാണ് നൂറിന്റെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടത്തിയത്. ഇതിന്റെ വീഡിയോ പുറത്ത് വരികയും ചെയ്തു. ഫഹിമും നൂറിനും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സൈഡ് റോളിലൂടെ ശ്രദ്ധേയരായി മാറിയിരുന്നു. ജൂണ്‍, മധുരം, എന്നീ സിനിമകളിലാണ് ഫഹിം അഭിനയിച്ചിട്ടുള്ളത്. അതിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പലപ്പോഴും നൂറിന്റെ കൂടെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഫഹിം എത്താറുണ്ട്.

എന്നാല്‍ താരങ്ങള്‍ പ്രണയത്തിലായിരുന്നോ എന്നത് ആരാധകരും അറിഞ്ഞില്ല. വിവാഹനിശ്ചയത്തിലേക്ക് നൂറിനെ ഒരുക്കിയതിൻ്റെയും മെഹന്തി ഇട്ടതിന് ശേഷമുള്ള വീഡിയോയും പുറത്ത് വന്നിരുന്നു. മനോഹരമായ ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് നടി നിശ്ചയത്തിന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവാഹക്കാര്യം അറിഞ്ഞത് മുതല്‍ താരങ്ങള്‍ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍. വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒമര്‍ ലുലുവിന്റെ ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നൂറിന്‍ അഭിനയിച്ച് തുടങ്ങുന്നത്. ചിത്രത്തില്‍ ബാലു വര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരിയായിട്ടാണ് നൂറിനെത്തിയത്. ശേഷം ഒരു അഡാറ് ലവ്വില്‍ ഗാഥ ജോണ്‍ എന്ന നായിക വേഷത്തിലെത്തി.
ധമാക്ക, വെള്ളപ്പം എന്നിവയാണ് മറ്റ് സിനിമകള്‍. ഇതിനിടെ തെലുങ്കിലും നൂറിന്‍ അഭിനയിച്ചിരുന്നു. ഇനി മലയാളത്തില്‍ ബെര്‍മുഡ എന്ന ചിത്രം കൂടി വരാനിരിക്കുകയാണ്. വിവാഹം കഴിഞ്ഞാലും അഭിനയവുമായി നടി മുന്നോട്ട് പോവുമോ എന്ന കാര്യം വ്യക്തമല്ല.


Click it and Unblock the Notifications











