ഒമറിക്കയുടെ അഭിമുഖം കണ്ടിരുന്നു!! നൂറിൻ പറയുന്നത് കേട്ട് ഞെട്ടി... വിവാദങ്ങളോട് പ്രതികരിച്ച് റോഷൻ
ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയരായ താരങ്ങളാണ് പ്രിയ പ്രകാശ് വാര്യരും റോഷനും. ചിത്രത്തിലെ ഗാനം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിലെ സൈറ്റടിയായിരുന്നു താരങ്ങളെ വാനോളം ഉയർത്തിയത്,. സിനിമ വേണ്ടത്ര വിജയം കണ്ടില്ലെങ്കിലും പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ വിവാദങ്ങളും ചിത്രത്തെ തേടി എത്തിയിരുന്നു. ചിത്രത്തിലെ നായിക പ്രിയ വാര്യരെ വിമർശിച്ച് സംവിധായകൻ ഒമർ ലുലു രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.
ചിത്രത്തിലൂടെ റോഷനും പ്രിയയ്ക്കും കിട്ടിയ പ്രശസ്തി അവിചാരിതമായെന്നും എന്നാൽ അവർ ആകെ മാറിപ്പോയെന്നും ഒമർ ലുലു പറഞ്ഞിരുന്നു. ഒമറിനെ കൂടാതെ ഇരുവരെ വിമർശിച്ച് ചിത്രത്തിലെ മറ്റൊരു നായിക നൂറിൻ ഷെരീഫും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഉയർന്ന് വന്ന ആരോപണങ്ങൾ മറുപടിയുമായി റോഷൻ രംഗത്തെത്തിയിരിക്കുകയാണ്. ജമേഷ് ഷോയിലാണ് ഉയർന്നു വന്ന ആരോപണങ്ങളോട് പ്രതികരിച്ചത്.

പ്രധാന കഥാപാത്രം ലഭിച്ചത്
അഡാറ് ലവിൽ ഓഡിഷൻ വഴിയാണ് വന്നത്. മെയിൻ ലീഡ് കഥാപാത്രം ആയിട്ടല്ലായിരുന്നു. പ്രധാനപ്പെട്ട നാല അഞ്ച് പേരിൽ ഒരാളായിട്ടായിരുന്നു താൻ എത്തിയത്. പിന്നെ മാണിക്യ മലരായ പൂവി എന്ന ഗാനം ഹിറ്റായപ്പോൾ പ്രധാനകഥാപാത്രമായി മാറുകയായിരുന്നു- റോഷൻ പറഞ്ഞു.

ഒമർ ലുലുവിന്റെ ആരോപണം
ഒമർ ലുലുവിന്റെ വിമർശനത്തെ കുറിച്ചും റോഷൻ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ താൻ കണ്ടു. അദ്ദേഹത്തിനോട് പ്രതികരിക്കാനൊന്നും താൻ ഇല്ല. എന്നെ സിനിമയിൽ കൈ പിടിച്ച് ഉയർത്തിയ വ്യക്തിയാണദ്ദേഹം. ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്. സെറ്റിൽ ഒരു കാര്യത്തിനു പോലും അദ്ദേഹം തങ്ങളെ ഫോഴ്സ് ചെയ്യാറില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ സ്പെയ്സു തരാറുണ്ട്. അതു പോലെ സെറ്റിൽ ഭയങ്കര ഫ്രീഡമായിരുന്നു.

നൂറിനുമായൊരു ഫോട്ടോ ഷൂട്ട്
തനിക്ക് നൂറിൻ ഷെരീഫിനോട് പ്രത്യേകിച്ച് ഒരു പ്രശ്നവും ഇല്ലെന്നും റോഷൻ പറഞ്ഞു. നൂറിന്റെ ആ അഭിമുഖം താനും കണ്ടിരുന്നു. അപ്പോഴാണ് ആദ്യമായി ഇക്കാര്യങ്ങളൊക്കെ അറിഞ്ഞത്. തനിക്ക് ആരുമായും ഒരു പ്രശ്നവുമില്ലെന്നും റോഷൻ ആവർത്തിച്ചു, നൂറിനുമായി ഒരു ഫോട്ടോ ഷൂട്ട് ഒരുക്കിയാൽ വരുമോ എന്നുള്ള ചോദ്യത്തിന് വരും എന്നായിരുന്നു റോഷന്റെ പ്രതികരണം.

പ്രിയയെ കുറിച്ചുള്ള ട്രോളുകൾ
സഹതാരം പ്രിയയ്ക്ക് നേരെ ഉയർന്നു വന്ന ട്രോളുകളെ കുറിച്ചും റോഷൻ പ്രതികരിച്ചിരുന്നു. താനും പ്രിയയും ഒരുമിച്ചിരുന്നാണ് ട്രോളുകൾ നോക്കിയിരുന്നത്. ഇതൊക്കെ കാണുമ്പോൾ താനും പ്രിയയെ കളിയാക്കുമായിരുന്നു. ട്രോളുകളെ ഫൺ എന്ന നിലയിലാണ് ഞങ്ങളും നോക്കി കണ്ടിരുന്നത്. പ്രിയയുമായി അഭിനയിക്കാനാണ് കൂടുതൽ കംഫർട്ടബിൾ എന്നും താരം കൂട്ടിച്ചേർത്തു


Click it and Unblock the Notifications











