twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒമര്‍ ലുലു ബ്രില്യണ്‍സ് പാളി പോയോ? ബോക്‌സോഫീസില്‍ ചലനമുണ്ടാക്കാതെ അഡാറ് ലവ്, കാരണമിതാണ്!!

    |

    Recommended Video

    അഡാറ് ലവ് കളക്ഷൻ റിപ്പോർട്ട്

    ട്രോളുകളും ഡിസ്‌ലൈക്ക്‌സും തുടങ്ങി വലിയ കോലാഹലങ്ങളുമായി എത്തിയ ചിത്രമായിരുന്നു ഒരു അഡാറ് ലവ്. ഒരു വര്‍ഷമായി പ്രിയ പ്രകാശ് വാര്യരും അഡാറ് ലവ്വുമെല്ലാം തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതോടെ സിനിമ റിലീസിനെത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ ഫെബ്രുവരി പതിനാല് വാലന്റ്റൈന്‍സ് ഡേ യ്ക്ക് ചിത്രം തിയറ്ററുകളിലേക്ക് എത്തി.

    സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് ഹിറ്റായതോടെ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. റിലീസിനെത്തിയതിന് ശേഷം ചിത്രത്തിന് മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ഇതോടെ ബോക്‌സോഫീസില്‍ സിനിമ നേടുന്ന കളക്ഷന്‍ എത്രത്തോളം ഉണ്ടെന്നാണ് ഇനി അറിയാനുള്ളത്. സിനിമയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

     ഒരു അഡാറ് ലവ്

    ഒരു അഡാറ് ലവ്

    സംവിധാനം ചെയ്ത ആദ്യ രണ്ട് സിനിമകളും ഹിറ്റാക്കിയ സംവിധായകനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന സിനിമ മലയാളത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ഓഡിഷന്‍ വഴി പുതുമുഖങ്ങളെ കണ്ടെത്തുകയും അവരെ മുന്‍നിര്‍ത്തിയാണ് സിനിമ എടുത്തിരിക്കുന്നത്. ചിത്രത്തില്‍ നിന്നും ആദ്യം പുറത്ത് വന്ന മാണിക്യ മലരായ പൂവി ഹിറ്റായതോടെ പ്രിയ പ്രകാശ് വാര്യരെ പോലെയുള്ള താരങ്ങളും ശ്രദ്ധിക്കപ്പെട്ടു.

     വമ്പന്‍ റിലീസ്

    വമ്പന്‍ റിലീസ്

    പുതുമുഖങ്ങളെ വച്ച് വളരെ ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ച കൊച്ചു ചിത്രമാണെങ്കിലും ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത അത്രയും സ്വീകാര്യതോടെയാണ് ഒരു അഡാറ് ലവ് റിലീസ് ചെയ്തത്. മലയാളത്തില്‍ നിര്‍മ്മിച്ചതാണെങ്കിലും തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി ഇന്ത്യയില്‍ 1200 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യമായാണ് മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളില്‍ ഇത്രയേറെ തിയേറ്ററുകളില്‍ ഒരുമിച്ച് ഇറങ്ങുന്നത്. തമിഴ്‌നാട്ടില്‍ 300 സെന്ററുകള്‍, തെലുങ്കില്‍ 400, കര്‍ണാടകയില്‍ 250 എന്നിങ്ങനെ ഇന്ത്യയില്‍ മാത്രമായി 1200 ഓളം സ്‌ക്രീനുകളിലാണ് റിലീസ് ദിവസം പ്രദര്‍ശിപ്പിച്ചത്. അതേ സമയം ആഗോളതലത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ 2000 ഓളം തിയറ്ററുകളും ലഭിച്ചിരുന്നു.

     കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ

    കളക്ഷന്‍ റിപ്പോര്‍ട്ടിങ്ങനെ

    ആരാധകര്‍ക്ക് വലിയ ആകാംഷ നിറഞ്ഞ ചിത്രമാണെങ്കിലും കളക്ഷന്‍ സൂചിപ്പിക്കുന്നത് അത്ര നല്ല വാര്‍ത്തയല്ല. 4 തെന്നിന്ത്യന്‍ ഭാഷകളില്‍ വമ്പന്‍ റിലീസ് കിട്ടിയെങ്കിലും ബോക്‌സോഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ ഒരു അഡാറ് ലവിന് കഴിഞ്ഞിട്ടില്ലെന്നാണ് ഒരു ഓണ്‍ലൈന്‍ ന്യൂസില്‍ പറയുന്നത്. മൂന്ന് സംസ്ഥാനങ്ങൡ നിന്നും ആദ്യദിനം 2.70 കോടി കരൂപയാണ് സിനിമ സ്വന്തമാക്കിയത്. തൊട്ടടുത്ത ദിവസം അതില്‍ നിന്നും താഴേക്ക് പോയി. വിവിധ വിതരണാവകാശത്തിലൂടെ നിര്‍മാതാക്കള്‍ ലാഭം കണ്ടെത്തിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ നഷ്ടക്കച്ചവടമാണെന്നാണ് സൂചന.

     കേരളത്തിലെ അവസ്ഥ

    കേരളത്തിലെ അവസ്ഥ

    കേരള ബോക്‌സോഫീസിലെ കളക്ഷന്‍ വിവരം കൃത്യമായി പുറത്ത് വന്നിട്ടില്ലെങ്കിലും മള്‍ട്ടിപ്ലെക്‌സിലെ കണക്ക് ഫോറം കേരള പുറത്ത് വിട്ടിരിക്കുകയാണ്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ആദ്യദിനം 12 ഷോ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അതില്‍ നിന്നും 80.73 ശതമാനം ഓക്യൂപന്‍സിയോടെ 2.96 ലക്ഷമാണ് സ്വന്തമാക്കിയത്. രണ്ടാം ദിവസമെത്തുമ്പോള്‍ അതിലും ദയനീയമായ സ്ഥിതിയാണ്. പതിന്നൊന്ന് ഷോ യില്‍ നിന്നും 1.31 ലക്ഷമേ ലഭിച്ചിട്ടുള്ളു. അങ്ങനെ ആദ്യ രണ്ട് ദിവസം കൊണ്ട് കേവലം 4.27 ലക്ഷം എന്ന തുകയെ അഡാറ് ലവിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു.

    English summary
    Oru Adaar Love First day Box Office Collections: Priya Varrier's Film Gets Off To A Good Start!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X