ബിഗ് റിലീസ് ചിത്രം, എന്നിട്ടും അവസ്ഥ ഇതായി പോയി! അഡാറ് ലവിന്റെ മത്സരം ഇനി തുടങ്ങാൻ പോവുന്നതേയുള്ളു!!

Recommended Video

അഡാറ് ലവിന്റെ കളക്ഷൻ ഇങ്ങനെ | #OruAdaarLove Collection | filmibeat Malayalam

റിലീസിന് മുന്‍പ് തന്നെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഒരു അഡാറ് ലവ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. വമ്പന്‍ പ്രതീക്ഷകളുമായെത്തിയ സിനിമയ്ക്ക് ആദ്യം ലഭിച്ചത് നെഗറ്റീവ് റിവ്യൂസായിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് ദുരന്തത്തില്‍ അവസാനിക്കുന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.

മലയാളത്തില്‍ അടുത്ത കാലത്തൊന്നും മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത പിന്തുണയായിരുന്നു ഒരു അഡാറ് ലവിന് ലഭിച്ചത്. നാല് ഭാഷകളിലായി റെക്കോര്‍ഡ് തിയറ്ററുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇതോടെ സിനിമയുടെ ബോക്‌സോഫീസ് കളക്ഷന്‍ എത്രത്തോളം ഉണ്ടാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കേരളത്തിലെയും മറ്റു സെന്ററുകളിലെയും ഏറ്റവും പുതിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

 ഒരു അഡാറ് ലവ്

ഒരു അഡാറ് ലവ്

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. പുതുമുഖങ്ങളെ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമയുടെ പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഓഡിഷന്‍ വഴിയാണ് താരങ്ങളെ കണ്ടെത്തിയത്. ചിത്രീകരണം തുടങ്ങിയത് മുതല്‍ ഒരു അഡാറ് ലവ് മലയാളത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തില്‍ നിന്നും ആദ്യം പുറത്ത് വന്ന മാണിക്യ മലരായ പൂവി ഹിറ്റായതോടെ പ്രിയ പ്രകാശ് വാര്യരെ പോലെയുള്ള താരങ്ങളും ലോകശ്രദ്ധ പിടിച്ച് പറ്റി.

 ഒടുവില്‍ തിയറ്ററുകളിലേക്ക്

ഒടുവില്‍ തിയറ്ററുകളിലേക്ക്

ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2019 ഫെബ്രുവരി പതിനാല് വാലന്റ്റൈന്‍സ് ദിനത്തിലാണ് ഒരു അഡാറ് ലവ റിലീസിനെത്തുന്നത്. മലയാളത്തില്‍ നിര്‍മ്മിച്ചതാണെങ്കിലും തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെ 4 ഭാഷകളിലായി ഇന്ത്യയില്‍ 1200 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യമായാണ് മലയാളത്തില്‍ നിന്നും ഒരു ചിത്രം ഇത്രയേറെ ഭാഷകളില്‍ ഇത്രയേറെ തിയേറ്ററുകളില്‍ ഒരുമിച്ച് ഇറങ്ങുന്നത്. തമിഴ്‌നാട്ടില്‍ 300 സെന്ററുകള്‍, തെലുങ്കില്‍ 400, കര്‍ണാടകയില്‍ 250 എന്നിങ്ങനെ ഇന്ത്യയില്‍ മാത്രമായി 1200 ഓളം സ്‌ക്രീനുകളിലാണ് റിലീസ് ദിവസം പ്രദര്‍ശിപ്പിച്ചത്. അതേ സമയം ആഗോളതലത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ 2000 ഓളം തിയറ്ററുകളും ലഭിച്ചിരുന്നു.

 ആദ്യദിന കളക്ഷന്‍

ആദ്യദിന കളക്ഷന്‍

റിലീസ് ദിവസം വലിയ സ്വീകരണം ലഭിച്ചെങ്കിലും കളക്ഷന്‍ സൂചിപ്പിക്കുന്നത് അത്ര നല്ല വാര്‍ത്തയല്ല. 4 തെന്നിന്ത്യന്‍ ഭാഷകളില്‍ വമ്പന്‍ റിലീസ് കിട്ടിയിട്ടും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല. മൂന്ന് സംസ്ഥാനങ്ങല്‍ നിന്നും ആദ്യദിനം 2.70 കോടി രൂപയാണ് സിനിമ സ്വന്തമാക്കിയത്. തൊട്ടടുത്ത ദിവസം അതില്‍ നിന്നും കുറവ് കളക്ഷനായിരുന്നു ലഭിച്ചത്. വിവിധ വിതരണാവകാശത്തിലൂടെ നിര്‍മാതാക്കള്‍ ലാഭം കണ്ടെത്തിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ നഷ്ടക്കച്ചവടമാവുകയായിരുന്നു.

 കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ ആദ്യദിനം

കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ ആദ്യദിനം

ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ ആദ്യദിനം 12 ഷോ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അതില്‍ നിന്നും 80.73 ശതമാനം ഓക്യൂപന്‍സിയോടെ 2.96 ലക്ഷമാണ് സ്വന്തമാക്കിയത്. രണ്ടാം ദിവസമെത്തുമ്പോള്‍ അതിലും ദയനീയമായ സ്ഥിതിയാണ്. പതിന്നൊന്ന് ഷോ യില്‍ നിന്നും 1.31 ലക്ഷമേ ലഭിച്ചിട്ടുള്ളു. അങ്ങനെ ആദ്യ രണ്ട് ദിവസം കൊണ്ട് കേവലം 4.27 ലക്ഷം എന്ന തുകയെ അഡാറ് ലവിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ശനി, ഞായര്‍ ദിവസങ്ങളിലും കാര്യമായ പ്രകടനം നടത്താന്‍ കഴിയാതെ പോയ സിനിമ ആദ്യ ആഴ്ച പിന്നിടുമ്പോള്‍ 7.48 ലക്ഷം രൂപയേ സ്വന്തമാക്കിയിട്ടുള്ളു. കേരള ബോക്‌സോഫീസിലെ കളക്ഷന്‍ വിവരം കൃത്യമായി പുറത്ത് വന്നിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X