അഡാറ് ലവിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തി ഒമര്‍ ലുലു! റീഷൂട്ട് ചെയ്ത പതിപ്പ് തിയ്യേറ്ററുകളിലേക്ക്!

By Midhun Raj

സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെക്കാലമായി കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു ഒരു അഡാറ് ലവ്. വാലന്റൈന്‍സ് ദിനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഹാപ്പി വെഡ്ഡിംഗ്,ചങ്ക്‌സ് എന്നീ സിനിമകളുടെ വിജയത്തിനു ശേഷമാണ് ഒമര്‍ ലുലു പുതിയ ചിത്രവുമായി എത്തിയിരുന്നത്. ചിത്രത്തിലെ പാട്ടുകളും ടീസറും ഹിറ്റായതുമുതലായിരുന്നു എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്.

ചിത്ര കണ്ട പ്രേക്ഷകരെല്ലാം തന്നെ പല തരത്തിലുളള അഭിപ്രായങ്ങളാണ് സിനിമയെക്കുറിച്ച് പങ്കുവെച്ചത്. സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ചായിരുന്നു അധിക പേര്‍ക്കും പറയാനുണ്ടായിരുന്നത്. ക്ലൈമാക്‌സിലെ ട്വിസ്റ്റ് കുറച്ച് കൂടിപ്പോയെന്ന് പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകളും നടന്നു. അതേസമയം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്തതു കാരണം സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയതായി സംവിധായകന്‍ ഒമര്‍ ലുലു വെളിപ്പെടുത്തിയിരുന്നു. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

അഡാറ് ലവ് എന്ന ചിത്രം

അഡാറ് ലവ് എന്ന ചിത്രം

അഡാറ് ലവില്‍ പ്രിയാ പ്രകാശ് വാര്യരുടെയും റോഷന്റെയും പ്രകടനം കാണാനായിരുന്നു എല്ലാവരും കാത്തിരുന്നത്. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് സിനിമ റിലീസ് ചെയ്തപ്പോള്‍ ഇരുവരും മോശമില്ലാത്ത പ്രകടനങ്ങള്‍ തന്നെ കാഴ്ചവെച്ചു. ഇവര്‍ക്കൊപ്പം നൂറിന്‍ ഷെരീഫ് എന്ന പുതുമുഖ നായികയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. പ്രിയയെക്കാള്‍ കൂടുതല്‍ നൂറിന്റെ പ്രകടനത്തെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. നിരവധി പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയ അഭിനേതാക്കളും ചിത്രത്തില്‍ എത്തിയിരുന്നു.

റൊമാന്റിക്ക് കോമഡി

റൊമാന്റിക്ക് കോമഡി

ഒരു റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രമായിട്ടാണ് അഡാറ് ലവ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. പ്രണയത്തിനൊപ്പം ഹാസ്യ രംഗങ്ങളും നിരവധിയായി ചിത്രത്തിലുണ്ടായിരുന്നു. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ മുന്‍
ചിത്രങ്ങളില്‍നിന്നു വ്യത്യസ്തത പുലര്‍ത്തിയ സിനിമ കൂടിയായിരുന്നു ഒരു അഡാറ് ലവ്. 2000 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത സിനിമ ഒരേസമയം മലയാളം,കന്നഡ.തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിന്റെ ക്ലൈമാക്‌സ്

ചിത്രത്തിന്റെ ക്ലൈമാക്‌സ്

അഡാറ് ലവ് കണ്ടിറങ്ങിയ ഭൂരിഭാഗം പേരും സംസാരിച്ചത് സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ചായിരുന്നു. അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ കൊണ്ടുവന്ന ശേഷം പെട്ടെന്ന് ചിത്രം എല്ലാവരെയും കണ്ണീരിലാഴ്ത്തുകയായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സാണ് സംവിധായകന്‍ ചിത്രത്തില്‍ ഒരുക്കിയിരുന്നത്. ക്ലൈമാക്‌സ് കുറച്ച് കൂടിപ്പോയെന്നും വേറൊരു തരത്തിലായിരുന്നെങ്കില്‍ അത് നന്നായേന എന്നും പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.

ക്ലൈമാക്‌സ് മാറ്റിയെന്ന് സംവിധായകന്‍

ക്ലൈമാക്‌സ് മാറ്റിയെന്ന് സംവിധായകന്‍

അതേസമയം പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് അഡാറ് ലവിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നതായി സംവിധായകന്‍ പറഞ്ഞിരുന്നു. എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ആണ് സംവിധായകന്‍ ഒമര്‍ ലുലു ഇക്കാര്യം പറഞ്ഞത്. പ്രേക്ഷകരില്‍ പലര്‍ക്കും ക്ലൈമാക്‌സിനോട് പൊരുത്തപ്പെടാനാവില്ലെന്നും അതിനാല്‍ 10മിനിറ്റോളം ദൈര്‍ഘ്യമുളള മറ്റൊരു ക്ലൈമാക്‌സ് ഷൂട്ട് ചെയ്‌തെന്നും ഒമര്‍ ലുലു പറഞ്ഞു.

ക്ലൈമാക്‌സിന്റെ മാറ്റിയ പതിപ്പ്

ക്ലൈമാക്‌സിന്റെ മാറ്റിയ പതിപ്പ്

ക്ലൈമാക്‌സ് മാറ്റുന്നതിനോടൊപ്പം ചിത്രത്തിന്റെ ദൈര്‍ഘ്യം 10മിനിറ്റ് വെട്ടിക്കുറച്ച് 2.15 മണിക്കൂര്‍ ആക്കിയിട്ടുമുണ്ട്. ഒപ്പം എഡിറ്റ് ചെയ്ത പതിപ്പിന്റെ പശ്ചാത്തല സംഗീതത്തില്‍ ഗോപി സുന്ദറിന്റെ പങ്കാളിത്തമുണ്ടാവുമെന്നും ഒമര്‍ ലുലു പറഞ്ഞു. ഇന്നലെയായിരുന്നു ക്ലൈമാക്‌സിന്റെ റീഷൂട്ട്. ക്ലൈമാക്‌സിന്റെ മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ ഷോ മുതലാവും തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. അഭിമുഖത്തില്‍ ഒമര്‍ ലുലു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X