അഡാറ് ലവിലെ കലാഭവന്‍ മണി ട്രിബ്യൂട്ട് സോംഗ് ശ്രദ്ധേയമാകുന്നു! വീഡിയോ കാണാം
ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു അഡാറ് ലവ് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി 14ന് റിലീസ് ചെയ്ത സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്ന ഡീഗ്രേഡിംഗ് പ്രതികൂലമായി ബാധിച്ചിരുന്നു.
പ്ലസ്ടു പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെട്ടതായിരുന്നു. ഹാപ്പി വെഡ്ഡിംഗ്,ചങ്ക്‌സ്, എന്നീ സിനിമകളുടെ വിജയത്തിനു ശേഷമാണ് ഒരു അഡാറ് ലവുമായി ഒമര്‍ ലുലു എത്തിയിരിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതില്‍ മാണിക്യ മലരായ പൂവി വലിയ തരംഗമായപ്പോള്‍ മറ്റു പാട്ടുകളും ശ്രദ്ധ നേടി. അഡാറ് ലവില്‍ കലാഭവന്‍ മണിയുടെ ഗാനങ്ങളെ കോര്‍ത്തിണക്കിയുളള ഒരു ട്രിബ്യൂട്ട് സോംഗും ഉണ്ടായിരുന്നു. മണിച്ചേട്ടന്‍ എന്ന പേരിലുളള ഈ പാട്ടിന്
മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. റോഷന്‍ അബ്ദുള്‍ വഹാബ്,പ്രിയാ വാര്യര്‍,നൂറിന്‍ ഷെരീഫ് തുടങ്ങിയവരായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്.
മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ മാറ്റം വരുത്തിയിരുന്നു. ആദ്യ ക്ലൈമാക്‌സ് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാലാണ് പുതിയ ക്ലൈമാക്‌സ് ചിത്രീകരിച്ച് തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയായിരുന്നു അഡാറ് ലവ് നിര്‍മ്മിച്ചത്.


Click it and Unblock the Notifications











