ഡിസ് ലൈക്കുകളിൽ നിന്ന് ലൈക്കുകളിലേയ്ക്ക്!! പ്രിയയുടെ ലൗലി വീഡിയോ ഏറ്റെടുത്ത് ജനങ്ങൾ,വീഡിയോ കാണൂ
ചിത്രത്തിൽ ആദ്യം പുറത്തു വന്നത് ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന ഗാനമാണ്
സമീപകാലത്ത് ട്രോൾ ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയായ ഒരു സിനിമയായിരുന്നു ഒമർലുലുവിന്റെ ചിത്രമായ ഒരു അഡാർ ലവ്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒമർ ഒരുക്കുന്ന ചിത്രമാണിത. സ്കൂൾ കാലഘട്ടത്തിലെ മനോഹരമായ സംഭവങ്ങളും പ്രണയത്തിന്റേയും അകമ്പടിയോടെയാണ് ചിത്രം പുറത്തു വരുന്നത്. എന്നാൽ ചിത്രം പുറത്തെത്തുന്നതിനു മുൻപ് തന്നെ പ്രേക്ഷകർക്കിടയിൽ അഡാർ ലവും അതിലെ താരങ്ങളും ഹിറ്റായി മാറിയ കാഴ്ചയാണ് കണ്ടത്.

ചിത്രത്തിൽ ആദ്യം പുറത്തു വന്നത് ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന ഗാനമാണ്. പാട്ട് ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാട്ടിനോടൊപ്പം തന്നെ അതിലെ താരങ്ങളും ഇന്ത്യൻ സിനിമ ലോകത്ത് ചർച്ച വിഷയമായി. പാട്ടിൽ മിനിറ്റുകൾ മാത്രമുള്ള ഒരു കണ്ണടയ്ക്കൽ രംഗത്തിലൂടെ പ്രിയ പ്രകാശ് വാര്യർ എന്ന താരം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ മുഴുവനും അഡാറ് ലവും പ്രിയയും സൈറ്റടിയും ചർച്ച വിഷയമായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ ഒറ്റയടിയ്ക്ക് മാറി മറിയുകയായിരുന്നു. ലൈക്കുകൾക്ക് പകരം പിന്നീട് ഇവരെ തേടിയെത്തിയത് ഡിസ് ലൈക്കുകളും ട്രോളുമായിരുന്നു. എന്നാൽ ഇപ്പോൾ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വന്നിരിക്കുകയാണ്.

മലയാളത്തിന് ഡിസ് ലൈക്ക് കന്നടയ്ക്ക് ലൈക്ക്
അഡാറ് ലവിൽ പുറത്തിറങ്ങിയ ആദ്യഗാനത്തിന് ലൈക്കുകളുടെ പെരുമഴയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ടീസറുകൾക്ക് മികച്ച സ്വാകാര്യതയും ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രത്തിന് നേരേയും നായിക പ്രിയയ്ക്കെതിരേയും സൈബർ ആക്രമങ്ങൾ നടക്കുകയായിരുന്നു. പിന്നീട് ഡിസ് ലൈക്കിന്റേയും അടപടലമുളള ട്രോളുമായിരുന്നു കാണാൻ സാധിച്ചത്. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ ചിത്രത്തിന്റെ കന്നടപതിപ്പ് ഗാനത്തിന്റെ പ്രമോയാണ് ഞെട്ടിച്ചിരിക്കുന്നത്. ലൈക്കുകളാണ് പാട്ടിനെ തേടിയെത്തിയിരിക്കുന്നത്.

കിറിക് ലവ് സ്റ്റോറി
അഡാറ്‍ ലവ് കന്നടയിൽ എത്തുമ്പോൾ കിറിക് ലവ് സ്റ്റോറിയാവുകയാണ്. ചിത്രത്തിന്റെ കന്നട ഗാനമായ ലൗലി ലൗലി എന്നു തുടങ്ങുന്ന ഗാനമാണ് രുറത്തു വന്നിരിക്കുന്നത്. പ്രിയും റോഷനും തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. ഈ പാട്ടിന് മലയാളത്തിലെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കന്നടയിൽ എത്തുമ്പോഴും മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നത്. ഡിസ് ലൈക്കുകളിൽ നിന്ന് മാറി ലൈക്കുകൾ തെളിയുകയാണ്. വി മനോഹർ എഴിതിയ വരികൾക്ക് ഷാൻ റഹ്മാൻ തന്നെയാണ് സംഗീതം നൽകിയിരിക്കുന്നത്. അനിരുദ്ധ് ശാസ്ത്രിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

മലയാളികൾ മുന്നിൽ
ഏകദേശം രണ്ടരലക്ഷത്തോളം ആളുകളാണ് ഈ പാട്ട് കണ്ടിരിക്കുന്നത്. ഇതിൽ കൂടുതൽ മലയാളികളാണ് എന്നതാണ് ഏറെ ശ്രദ്ധേയം. കൂടാതെ കന്നട ടീസറിനു ഭൂരിഭാഗം കമന്റുകളും എത്തുന്നത് മലായാളി കമന്റുകളാണ്. സാധരാണ ഗതിയിൽ താരത്തിനെതിരെയുള്ള സൈബർ ആക്രണത്തിന് ആരും മുതിരുന്നില്ല. നേരത്തെയുളള ഗാനങ്ങൾക്ക് ഡിസ് ലൈക്കിന്റെ ആറാട്ടാണെങ്കിൽ ഇപ്പോൾ ലൈക്ക് ബട്ടൻ മുന്നിൽ നിൽക്കുന്നുണ്ട്. ഇത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

ചർച്ചയായി ലിപ് ലോക്ക്
മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് സിനിമ പുറത്തു വരുന്നത്. ഫെബ്രുവരി 14 നാണ് ചിത്രത്തിന്റെ റിലീസ്, തമിഴിൽ പുറത്തു വന്ന ചിത്രത്തിലെ ലിപ് ലോക്ക് സീൻ പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായിരുന്നു. ട്രോളിന്റേയും ഡിസ് ലൈക്കിന്റേയും പെരുമഴയായിരുന്നു. ഈ സാഹചര്യത്തിലാണണ് ചിത്രത്തിന്റെ കന്നടപതിപ്പിലെ ഈ പാട്ടിന്റെ പ്രെമോഷൻ ഗാനം പുറത്തു വരുന്നത് . മറ്റുള്ള ഭാഷയിൽ ഡിസ് ലൈക്കിയർ ഇവർ ലൈക്കുകളാണ് നൽകുന്നത്.


Click it and Unblock the Notifications











