പ്രിയ വാര്യരുടെ അഡാറ് ലവിനെയും വിടാതെ വ്യാജന്മാര്‍! ക്യാമ്പസ് ചിത്രം ഇന്റര്‍നെറ്റില്‍
ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഒരു അഡാറ് ലവ് കഴിഞ്ഞ ദിവസമാണ് തിയ്യേറ്റുകളിലെത്തിയത്. വാലന്‌റൈന്‍സ് ദിനം റിലീസ് ചെയ്ത ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയായിരുന്നു. തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിക്കൊണ്ടാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. പ്രിയാ വാര്യര്‍,റോഷന്‍,നൂറിന്‍ ഷെരീഫ് എന്നിവരാണ് കൂടുതല്‍ തിളങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ഒരേസമയം ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. ഇപ്പോഴിതാ സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ വന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

റിലീസ് ദിനം സിനിമകളുടെ വ്യാജപതിപ്പുകള്‍ വരാറുളള ഒരു പ്രമുഖ സൈറ്റിലാണ് അഡാറ് ലവും വന്നിരിക്കുന്നത്. പൈറസി ഭീമന്മാരായ ഈ സൈറ്റ് അഡാറ് ലവിനൊപ്പം രണ്‍വീര്‍ സിങ്ങ് ചിത്രമായ ഗല്ലി ബോയ് യെയും ആദ്യ ദിവസം ചോര്‍ത്തിയിരുന്നു. പ്രൊഡക്ഷന്‍ കമ്പനികള്‍ക്കു വിതരണക്കാര്‍ക്കും നിരന്തരം തലവേദന സൃഷ്ടിക്കുകയും നഷ്ടം വരുത്തിവെക്കുകയും ചെയ്യാറുളള പ്രമുഖ വ്യാജ വെബ്സെെറ്റിലാണ് പുതിയ സിനിമകളുടെ ലിങ്കുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications