മാണിക്യ മലരിനു ശേഷം തരംഗമായി അഡാറ് ലവിലെ പുതിയ ഗാനം! ഫ്രീക്ക് പെണ്ണേയ്ക്ക് മികച്ച സ്വീകരണം! കാണൂ
മാണിക്യ മലരായ പൂവിക്ക് ശേഷം തരംഗമാവാന്‍ അഡാറ് ലവിലെ പുതിയ ഗാനമെത്തി. ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്നു തുടങ്ങുന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. അഡാറ് ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലു തന്നെയായിരുന്നു ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ടിരുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ സത്യജിത്തും നീതുവും ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്.
സത്യജിത്ത് തന്നെയാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. അഡാറ് ലവിലെ പുതിയ പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ചങ്ക്സ് എന്ന സിനിമയ്ക്കു ശേഷം ഒമര്‍ലുലുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം കൂടിയാണ് അഡാറ് ലവ്. ആദ്യ രണ്ട് ചിത്രങ്ങളും ക്യാമ്പസ് പശ്ചാത്തലത്തില്‍ ഉളളതായിരുന്നെങ്കില്‍ ഇത്തവണ ഹൈസ്‌ക്കൂള്‍ പ്രണയമാണ് തന്റെ ചിത്രത്തില്‍ ഒമര്‍ പറയുന്നത്.

മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനം കൊണ്ടായിരുന്നു അഡാറ് ലവ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നുത്.പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍മ്മാതാവിന്റെ ആവശ്യപ്രകാരം തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയായിരുന്നു അഡാറ് ലവിന്റെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിച്ചിരുന്നത്.
ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ഒമര്‍ലുലുവിന്റെ അഡാറ് ലവ് നിര്‍മ്മിക്കുന്നത്. റോഷനും പ്രിയാ വാര്യര്‍ക്കുമൊപ്പം സിയാദ് ഷാജഹാന്‍,നൂറിന്‍ ഷെരീഫ്,അനൂപ് എ കുമാര്‍,കോട്ടയം പ്രദീപ്,അനീഷ് ജി മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിനിമ നവംബറില്‍ തിയ്യേറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.


Click it and Unblock the Notifications