ഒമര്‍ ലുലുവിന്റെ അഡാറ് ലവ് തിയ്യേറ്ററുകളിലേക്ക്! പ്രിയാ വാര്യരും റോഷനും ഉടനെത്തും! റിലീസ് ഡേറ്റ്

By Prashant V R

Recommended Video

അഡാറ് ലവ് വാലന്റൈന്‍ ദിനത്തിലെത്തും | filmibeat Malayalam

ഒരു അഡാറ് ലവ് ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. സിനിമയുടെ പാട്ട് തരംഗമായതു മുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ഹാപ്പി വെഡ്ഡിംഗ്,ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് അഡാറ് ലവ്. ഇത്തവണ ഒരു റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറുമായിട്ടാണ് ഒമര്‍ ലുലു എത്തുന്നത്.

മാണിക്യ മലരായ പൂവി ഗാനം പുറത്തിറങ്ങിയതു മുതലായിരുന്നു ചിത്രത്തിന് സോഷ്യല്‍ മീഡിയയിലെല്ലാം മികച്ച പിന്തുണ ലഭിച്ചു തുടങ്ങിയത്. പാട്ട് ഹിറ്റായതിനു പിന്നാലെ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങി ഏറെ നാളുകള്‍ ആയെങ്കിലും റിലീസ് ചെയ്യാന്‍ വൈകുന്നത് എന്തുക്കൊണ്ടെന്ന ചോദ്യം അണിയറ പ്രവര്‍ത്തകര്‍ നേരിട്ടിരുന്നു. ഇപ്പോഴിതാ എല്ലാവര്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

ഒരു അഡാറ് ലവ്

ഒരു അഡാറ് ലവ്

ക്യാമ്പസ് പശ്ചാത്തലത്തിലുളള രണ്ടു ചിത്രങ്ങളായിരുന്നു ഒമര്‍ ലുലു ആദ്യം ഒരുക്കിയതെങ്കില്‍ ഇത്തവണ ഹൈസ്‌ക്കൂള്‍ പശ്ചാത്തലത്തിലുളള സിനിമയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങിയതുമുതല്‍ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. ഇത്തവണ ഒരു അഡാറ് പ്രണയകഥയുമായിട്ടാണ് ഒമര്‍ ലുലു എത്തുന്നത്. പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രം വ്യത്യസ്തമാര്‍ന്ന പ്രമേയം പറഞ്ഞാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ വെെറലായിരുന്നു.

പ്രിയാ പ്രകാശ് വാര്യര്‍

പ്രിയാ പ്രകാശ് വാര്യര്‍

റോഷന്‍ അബുള്‍ വഹാബും പ്രിയാ വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് അറിയുന്നത്. മാണിക്യ മലരായ പൂവി ഗാനം പുറത്തിറങ്ങിയതിനു ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു പേരായിരുന്നു റോഷനും പ്രിയയയും. ഇരുവരുടെയും കണ്ണിറുക്കലും പുരികം ചുളികലുമായിരുന്നു ഗാനരംഗത്തില്‍ ശ്രദ്ധേയമായിരുന്നത്. ഇവര്‍ക്കൊപ്പം നിരവധി പുതിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. പൂര്‍ണമായും യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഒമര്‍ ലുലു തന്റെ പുതിയ ചിത്രവുമായി എത്തുന്നത്.

റിലീസ് ഡേറ്റ്

റിലീസ് ഡേറ്റ്

അതേസമയം സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അഡാറ് ലവിന്റെ സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒമര്‍ലുലു അറിയിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു ചിത്രത്തിന്റെ റീലീസ് ഡേറ്റ് സംവിധായകന്‍ പുറത്തുവിട്ടിരുന്നത്. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്.

ഒമര്‍ ലുലുവിന്റെ പോസ്റ്റ്‌

പാട്ടുകള്‍

പാട്ടുകള്‍

അഡാറ് ലവിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍
തരംഗമായിരുന്നു. മാണിക്യ മലരായ പൂവി ലോകമെമ്പാടും തരംഗമായി മാറിയപ്പോള്‍ തൊട്ടുപിറകെയിറങ്ങിയ ഫ്രീക്ക് പെണ്ണേ എന്ന ഗാനവും തരംഗമായി മാറിയിരുന്നു. ഡിസ്ലൈക്കുകളുടെ പ്രവാഹമായിരുന്നു ഗാനത്തിന് യൂടുബില്‍ ലഭിച്ചതെങ്കിലും നിരവധി ഡാന്‍സ് വീഡിയോകളും കവര്‍ വേര്‍ഷനുകളും പാട്ടിന്റെതായി പുറത്തിറങ്ങിയിരുന്നു.

താരനിര

താരനിര

റോഷനും പ്രിയയ്ക്കും പുറമെ നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിയാദ് ഷാജഹാന്‍,നൂറിന്‍ ഷെരീഫ്,അനൂപ് എ കുമാര്‍ തുടങ്ങിയ നിരവധി പുതിയ നടീനടന്മാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. അരുണ്‍ കുമാര്‍,അനീഷ് ജി മേനോന്‍,കോട്ടയം പ്രദീപ്,ആഷിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ചായാഹ്രണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അച്ചു വിജയന്‍ എഡിറ്റിങ്ങ് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X