അഡാറ് ടീസറില്‍ വീണ്ടും തിളങ്ങി പ്രിയയും റോഷനും! വീഡിയോ വൈറല്‍! കാണൂ

By Midhun

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഒരു അഡാറ് ലവ്. ചങ്ക്‌സ് എന്ന ചിത്രത്തിനു ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ഈ സിനിമ പാട്ടും ടീസറും പുറത്തിറങ്ങിയ ശേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഡാറ് ലവിന്റെതായി പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമായിരുന്നില്ല.

ഒറ്റ രാത്രി കൊണ്ടാണ് ഗാനരംഗം യൂടുബില്‍ ഹിറ്റായി മാറിയത്. ഗാനരംഗത്തിലൂടെ പ്രിയാ വാര്യരും റോഷനുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പാട്ടിനു പുറമെ ചിത്രത്തിന്റെ ടീസറും യുവഹൃദയങ്ങളുടെ മനസ് കീഴടങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെതായി പുതിയൊരു ടീസര്‍ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്.

roshan-priya warrier

ഒരു അഡാറ് ലവിന്റെ തമിഴ് പാട്ടിന്റെ ടീസറാണ് ഇറങ്ങിയിരിക്കുന്നത്. റോഷനും പ്രിയയും തന്നെയാണ് പുതിയ ടീസറില്‍ തിളങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലു തന്നെയാണ് പുതിയ ടീസര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ സംഗീതവും ആലാപനവും ടീസറിന്റെ മുഖ്യ ആകര്‍ഷണമാണ്. മലയാളത്തിനു പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും അഡാറ് ലവ് മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

priya warrier

ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഒരു റൊമാന്റിക്ക് കോമഡി ചിത്രമായാണ് സംവിധായകന്‍ അണിയിച്ചൊരുക്കുന്നത്. ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് അച്ചു വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. അഡാറ് ലവ് സെപ്റ്റംബറില്‍
തിയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X