അഡാറ് ലവിന്റെ പുതിയ ടീസറും തരംഗമാകുന്നു! കിടിലന്‍ ഡാന്‍സുമായി റോഷനും നൂറിനും പ്രിയാ വാര്യരും
സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഒരു അഡാറ് ലവ്. പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിനു മുന്‍പ് തരംഗമായ ചിത്രത്തിനുമേല്‍ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മലയാളത്തിനു പുറമെ തെന്നിന്ത്യയിലെ മറ്റു മൂന്ന് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ ടീസറുകളെല്ലാം നേരത്തെ തന്നെ തരംഗമായി മാറിയിരുന്നു. തെലുങ്കില്‍ ലവേഴ്‌സ് ഡേയും കന്നഡത്തില്‍ കിറിക്ക് ലവ് സ്‌റ്റോറിയെന്ന പേരിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയ്ക്ക് റിലീസ് ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരും. ഇതിനിടെ അഡാറ് ലവിന്റെതായി പുറത്തിറങ്ങിയ പുതിയ ടീസറും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

അഡാറ് ലവിന്റെ റിലീസ്
സിനിമ പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിലേറെ ആകുന്ന സമയത്താണ് ഒരു അഡാറ് ലവ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പ്രഖ്യാപന വേളയില്‍ ഒരു പുതുമുഖതാര ചിത്രം മാത്രമായിരുന്ന സിനിമ മാണിക്യ മലരായ പൂവി പാട്ട് പുറത്തിറങ്ങിയതുമുതല്‍ തരംഗമായി മാറുകയായിരുന്നു. പാട്ട് തരംഗമായി മാറിയതോടെ ആഗോള തലത്തില്‍ വരെ അഡാറ് ലവ് ശ്രദ്ധിക്കപ്പെടുകയുണ്ടായി. കേരളത്തിനു പുറമെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളും ആകാംക്ഷകളോടെയാണ് സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നത്.

നാലു ഭാഷകളില്‍
ഒരേസമയം നാലു ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. കന്നഡ ഭാഷയില്‍ ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം റിലീസ് ദിവസം തന്നെ പുറത്തിറങ്ങുന്നത്. കന്നഡത്തിനു പുറമെ തമിഴ് ,തെലുങ്ക് ഭാഷകളിലായും മൊത്തം 2000 സ്‌ക്രീനുകളില്‍ സിനിമ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

തരംഗമായ ടീസറും പാട്ടുകളും
മാണിക്യ മലരായ പൂവി തരംഗമായതിനു ശേഷമായിരുന്നു അഡാറ് ലവിന്റെ മലയാളം ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. പാട്ട് പോലെ തന്നെ ചിത്രത്തിന്റെ ടിസറും തരംഗമായി മാറുകയും ചെയ്തു. തുടര്‍ന്ന് ഫ്രീക്ക് പെണ്ണേ എന്ന ഗാനവും ചിത്രത്തിന്റെതായി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. മലയാളം ടീസറുകളും പാട്ടുകളും പുറത്തിറങ്ങിയ ശേഷമാണ് മറ്റു ഭാഷകളിലെ വീഡിയോകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

പ്രിയ
അഡാറ് ലവില്‍ പ്രിയാ വാര്യര്‍ എന്ന താരത്തിന്റെ പ്രകടനം തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒറ്റ രാത്രികൊണ്ട് വലിയ സെലിബ്രിറ്റികളില്‍ ഒരാളായ പ്രിയ തന്നെയാണ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. പ്രിയയ്‌ക്കൊപ്പം റോഷന്‍ അബ്ദുള്‍ വഹാബും അഡാറ് ലവില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അഡാറ് ലവിനു മുന്‍പായി ഒരു ഹിന്ദി ചിത്രവും മലയാള ചിത്രവും പ്രിയ ചെയ്തിരുന്നു.

ഒമര്‍ ലുലു
ഹാപ്പി വെഡ്ഡിംഗ്,ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഒമര്‍ ലുലു അഡാറ് ലവുമായി എത്തുന്നത്. സംവിധാനം ചെയ്ത ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കികൊണ്ടാണ് ഒമര്‍ലുലു എത്തുന്നത്. ഹൈസ്‌ക്കുള്‍ പശ്ചാത്തലത്തിലാണ് ഇത്തവണ സംവിധായകന്‍ കഥ പറയുന്നത്. ഔസേപ്പച്ചന്‍ വാളക്കുഴിയാണ് നിര്‍മ്മാണം. ഷാന്‍ റഹ്മാന്‍ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.

തരംഗമായി തെലുങ്ക് ടീസര്‍
സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അഡാറ് ലവിന്റെ തെലുങ്ക് പതിപ്പിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ലവേഴ്‌സ് ഡേ എന്ന് പേരിട്ട് ചിത്രത്തിലെ പാട്ടിന്‌റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രിയയ്ക്കും റോഷനുമൊപ്പം നൂറിന്‍ ഷെരിഫും ഗാനരംഗത്തില്‍ തിളങ്ങുന്നുണ്ട്. ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്.
വീഡിയോ കാണൂ


Click it and Unblock the Notifications