പ്രിയയുടെയും റോഷന്റെയും അഡാറ് പ്രണയം തെലുങ്കിലും! ലൗവേര്‍സ്‌ ഡേ വരുന്നു! ഫസ്റ്റ്‌ലുക്ക് പുറത്ത്‌

By Midhun Raj

സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ഒരു അഡാറ് ലവ്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം പാട്ട് ഇറങ്ങിയതുമുതലായിരുന്നു തരംഗമായി മാറിയിരുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനത്തെ മലയാളികളെ പോലെ ലോകമെമ്പാടുമുളള പ്രേക്ഷകരും ഏറ്റെടുത്തു. പ്രിയാ പ്രകാശ് വാര്യരും റോഷനും ഉള്‍പ്പെടുന്ന ആ ഗാനരംഗം തരംഗമായി മാറിയത് ഒറ്റ രാത്രി കൊണ്ടായിരുന്നു.

റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നതിനു വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. സിനിമയുടെ റിലീസ് തിയ്യതി അടുത്തിടെ സംവിധായകന്‍ ഒമര്‍ ലുലു തന്നെ പുറത്തുവിട്ടിരുന്നു. ഫെബ്രുവരി 14 പ്രണയ ദിനത്തിലായിരിക്കും സിനിമ പുറത്തിറങ്ങുകയെന്നായിരുന്നു സംവിധായകന്‍ അറിയിച്ചത്. ഇതിനിടെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു.

അഡാറ് ലവ് വരുന്നു

അഡാറ് ലവ് വരുന്നു

ഹാപ്പി വെഡ്ഡിംഗ് ,ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് ഒമര്‍ ലുലു ഒരു അഡാറ് പ്രണയകഥയുമായി എത്തുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെ നാള്‍ മുന്‍പ് ആരംഭിച്ചെങ്കിലും പല വിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. നിര്‍മ്മാതാവും സംവിധായകനുമായിട്ടുളള തര്‍ക്കം കാരണമാണ് ചിത്രീകരണം നീണ്ടു പോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പ്രിയാ വാര്യറിനും റോഷനും പ്രാധാന്യം നല്‍കി തിരക്കഥയില്‍ ചില മാറ്റം വരുത്തിയായിരുന്നു ഒമര്‍ ലുലു വീണ്ടും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്‌

ഫെബ്രുവരി 14ന്

ഫെബ്രുവരി 14ന്

വാലന്റൈന്‍സ് ഡേയ്ക്ക് ചിത്രം പുറത്തിറങ്ങുമെന്ന് സംവിധായകന്‍ തന്നെയാണ് അറിയിച്ചിരുന്നത്. മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും ഒരേസമയാണ് ചിത്രം റിലീസിനെത്തുന്നത്. ആദ്യ രണ്ടു ചിത്രങ്ങളും ക്യാമ്പസ് പശ്ചാത്തലത്തിലുളളത് ആയിരുന്നെങ്കില്‍ ഇത്തവണ ഹൈസ്‌കൂള്‍ പ്രണയമാണ് സംവിധായകന്‍ ചിത്രത്തിലൂടെ പറയുന്നത്. അഡാറ് ലവിലെ ആദ്യ രണ്ട് പാട്ടുകള്‍ പുറത്തിറങ്ങിയതുമുതല്‍ എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു. മാണിക്യ മലരിനു പിന്നാലെ ഫ്രീക്ക് പെണ്ണേ എന്നു തുടങ്ങുന്ന ഗാനവും സിനിമയുടെതായി പുറത്തിറങ്ങി. തുടക്കത്തില്‍ ഡിസ്ലൈക്കുകള്‍ ലഭിച്ചെങ്കിലും പാട്ട് പിന്നീട് യൂടൂബില്‍ തരംഗമായി മാറി.

ലൗവേര്‍സ് ഡേ

ലൗവേര്‍സ് ഡേ

തെലുങ്കില്‍ ലൗവേര്‍സ് ഡേ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തെലുങ്കിലും വലിയ റീലിസായിട്ടാകും അഡാറ് ലവ് തിയ്യേറ്ററുകളിലേക്ക് എത്തുക. അഡാറ് ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ തന്നെ പുറത്തുവിട്ടിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമാ പ്രേമികള്‍ക്കായി ഒമര്‍ ലുലു പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്. സി എച്ച് വിനോദ റെഡ്ഡിയാണ് ചിത്രം തെലുങ്കില്‍ വിതരണത്തിനെത്തിക്കുന്നത്.

പോസ്റ്റ് കാണൂ

യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ്

യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ്

പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കുന്ന ചിത്രം വ്യത്യസ്തമാര്‍ന്ന പ്രമേയം പറഞ്ഞാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പൂര്‍ണമായും യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് സംവിധായകന്‍ പുതിയ ചിത്രവുമായി എത്തുന്നത്. യുവാക്കളെ ആകര്‍ഷിക്കുന്ന എല്ലാവിധ ഘടകളും ചിത്രത്തിലുണ്ടാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.കേരളത്തില്‍ 120ഓളം തിയ്യേറ്ററുകളിലും ലോകമെമ്പാടുമായി 600ല്‍ അധികം തിയ്യേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നും അറിയുന്നു.

റോഷനും പ്രിയയ്ക്കും പുറമെ

റോഷനും പ്രിയയ്ക്കും പുറമെ

റോഷനും പ്രിയയ്ക്കും പുറമെ നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിയാദ് ഷാജഹാന്‍,നൂറിന്‍ ഷെരീഫ്,അനൂപ് എ കുമാര്‍ തുടങ്ങിയ നിരവധി പുതിയ നടീനടന്മാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. അരുണ്‍ കുമാര്‍,അനീഷ് ജി മേനോന്‍,കോട്ടയം പ്രദീപ്,ആഷിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അച്ചു വിജയന്‍ എഡിറ്റിങ്ങ് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X