അഡാറ് ലവിന്റെ പുതിയ ക്ലൈമാക്സ്!! പ്രേക്ഷകർക്ക് സൗജന്യമായി കാണാം.. ചെയ്യേണ്ടത് ഇത്രമാത്രം
ചിത്രം നേരത്തെ കണ്ടവർക്ക് ഒരിക്കൽ കൂടി സൗജന്യമായി സിനിമ കാണാമെന്ന് സംവിധായകൻ ഒമർ ലുലു.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒമർലുലുവിന്റെ അഡാറ് ലവ്. ചിത്രം പ്രണയദിനമായ ഫെബ്രുവരി 14 ന് റിലീസിനെത്തിയിരുന്നു. എന്നാൽ ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു സ്കൂൾ കാലഘട്ടത്തെ പ്രണയവും സൗഹൃദവുമായിരുന്നു പ്രമേയം. എന്നാൽ ക്ലൈമാക്സ് ദുരന്തത്തിൽ കൊണ്ട് അവസാനിപ്പിച്ചുവെന്നുള്ള കമന്റുകൾ പുറത്തു വന്നിരുന്നു.

പുതിയ ക്ലൈമാക്സോടെ ചിത്രം ഇന്നും മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. ചിത്രം നേരത്തെ കണ്ടവർക്ക് ഒരിക്കൽ കൂടി സൗജന്യമായി സിനിമ കാണാമെന്ന് സംവിധായകൻ ഒമർ ലുലു. ക്ലൈമാക്സ് മാറ്റിയ പശ്ചാത്തലത്തിലാണിത്. ഫേസ്ബുക്ക് കുറിപ്പിലൂടെ സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
സുഹൃത്തുക്കളെ ഇന്ന് മുതൽ പുതിയ ക്ലൈമാക്സും പല മാറ്റങ്ങളുമായി ഒരു അഡാർ ലവ് നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. മുന്നേ പടം കണ്ടവർക്ക് ആ പഴയ സിനിമ ടിക്കറ്റുമായി അഡാർ ലവ് പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുമായി ബന്ധപ്പെടാം. ഇതുമായി എത്തിയാൽ രണ്ടാമതും ചിത്രം സൗജന്യമായി കാണാൻ സാധിക്കും. ഇന്നത്തേയ്ക്ക് മാത്രമാണ് ഈ സൗകര്യമുളളത്- ഒമർ ഫേസ്ബുക്കിൽ കുറിച്ചു.


Click it and Unblock the Notifications











