Don't Miss!
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പ്രിയ വാര്യരെ തകര്‍ക്കാനാണ് ലക്ഷ്യമിട്ടതെങ്കില്‍ പണി പാളി! ഫ്രീക്ക് പെണ്ണിന് റെക്കോര്‍ഡ്
പ്രശസ്തിയിലേക്ക് എത്താന്‍ നല്ല കാര്യങ്ങള്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അഡാറ് ലവ് ടീം. സിനിമയില്‍ നിന്നും പുറത്ത് വന്ന ആദ്യ പാട്ട് ലോകപ്രസിദ്ധമായിരുന്നു. രണ്ടാമതെത്തിയ പാട്ട് ഡിസ് ലൈക്കുകളിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. പലരും പലവിധത്തിലും പാട്ടിനെ വിമര്‍ശിക്കാനായിരുന്നു നോക്കിയിരുന്നത്. എന്നാല്‍ തോറ്റ് പിന്മാറാന് ഒമര്‍ ലുലുവും സംഘവും തയ്യാറല്ല.
ഇതും ഒമര്‍ ലുലുവിന്റെ ബ്രില്ല്യന്‍സാണ്, ഡിസ്ലൈക്ക് വാരിക്കൂട്ടി ഫ്രീക്ക് പെണ്ണിന് പുതിയ റെക്കോര്‍ഡ്
സെപ്റ്റംബര്‍ 20 ന് വൈകുന്നേരമായിരുന്നു ഒരു അഡാറ് ലവില്‍ നിന്നും 'ഫ്രീക്ക് പെണ്ണേ' എന്ന പാട്ട് പുറത്ത് വന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം പുതുമുഖങ്ങളായ സത്യജിത്ത്, നീതു നടുവത്തേട്ട് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പുറത്ത് വന്ന ഉടന്‍ തന്നെ ഗാനത്തെ ഡിസ് ലൈക്ക് അടിച്ച് തകര്‍ക്കാനുള്ള ശ്രമമായിരുന്നെങ്കിലും യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്താണ് ഫ്രീക്ക് പെണ്ണിപ്പോള്‍. അത് മാത്രമല്ല പുതിയ റെക്കോര്‍ഡുകള്‍ പലതും സ്വന്തമാക്കിയിരിക്കുകയാണ്.
ശരിക്കും മണ്ടന്മാര് ആരാണ്? അഡാറ് ലവ് ഡിസ്ലൈക്ക് കൊണ്ട് ഹിറ്റ്! സംവിധായകന്റെ ട്രോൾ അറിഞ്ഞിരുന്നോ?
പത്ത് മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ വ്യൂസാണ് ഫ്രീക്ക് പെണ്ണ് സ്വന്തമാക്കിയത്. എന്നാല്‍ ഒരു ലക്ഷം ഡിസ് ലൈക്ക് വാങ്ങിയതോടെ ഏറ്റവും വേഗത്തില്‍ ഡിസ് ലൈക്ക് വാങ്ങിയ പാട്ട് എന്ന് റെക്കോര്‍ഡാണ് ഫ്രീക്ക് പെണ്ണ് ആദ്യം സ്വന്തമാക്കിയത്. ഇപ്പോള്‍ 7 ലക്ഷത്തോളം ഡിസ് ലൈക്കുകളാണ് പാട്ട് നേടിയിരിക്കുന്നത്. ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന പാട്ട് യൂട്യൂബില്‍ നിന്നും പാട്ട് കണ്ടവരുടെ എണ്ണം ഒരു കോടി മറികടന്നിരിക്കുകയാണ്. ഒന്നര ലക്ഷം ആളുകളാണ് പാട്ടിന് ലൈക്ക് കൊടുത്തിരിക്കുന്നത്. പുറത്ത് വന്ന് നാല് ദിവസം കൊണ്ടാണ് ഈ നേട്ടം.