ഇതും ഒമര്‍ ലുലുവിന്റെ ബ്രില്ല്യന്‍സാണ്, ഡിസ്‌ലൈക്ക് വാരിക്കൂട്ടി ഫ്രീക്ക് പെണ്ണിന് പുതിയ റെക്കോര്‍ഡ്
ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവില്‍ നിന്നും പുറത്ത് വന്ന 'ഫ്രീക്ക് പെണ്ണേ' എന്ന പാട്ട് ഡിസ് ലൈക്കുകളിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. സത്യജിത്ത്, നീതു നടുവത്തേട്ട് എന്നീ പുതുമുഖങ്ങള്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന പാട്ടിന് ഷാന്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സെപ്റ്റംബര്‍ 20 ന് വൈകുന്നേരം 6 മണിക്കായിരുന്നു പാട്ട് പുറത്ത് വിട്ടത്.
മാണിക്യ മലരായ പൂവി എന്ന പാട്ട് ഹിറ്റായതിന് ശേഷമെത്തിയ പാട്ടാണെന്നുള്ളതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ നിരവധി ആളുകള്‍ വിമര്‍ശനവുമായിട്ടായിരുന്നു എത്തിയത്. ശേഷം ഡിസ് ലൈക്ക് അടിച്ച് തകര്‍ക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ അഡാറ് ലവിനും ഫ്രീക്ക് പെണ്ണിനും ഇതൊരു റെക്കോര്‍ഡ് സ്വന്തമാക്കി കൊടുത്ത് വലിയൊരു അനുഗ്രഹമായി മാറിയിരിക്കുകയാണ്.

ലോകപ്രശസ്തി നേടിയ മാണിക്യ മലരായ പൂവി 20 മണിക്കൂര്‍ കൊണ്ടാണ് 1 മില്യണ്‍ വ്യൂസ് എത്തിയതെങ്കില്‍ പത്ത് മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ വ്യൂസാണ് ഫ്രീക്ക് പെണ്ണ് സ്വന്തമാക്കിയത്. എന്നാല്‍ 48 മണിക്കൂര്‍ കഴിയുന്നതിനുള്ളില്‍ 5 മില്യണ്‍ വ്യൂസ് സ്വന്തമാക്കി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് പാട്ടിപ്പോള്‍. അതില്‍ 460k ഡിസ് ലൈക്ക് ആണെന്നുള്ളതാണ് ശ്രദ്ധേയം.
അടുത്ത കാലത്ത് ഇത്രയധികം ഹിറ്റായ മറ്റൊരു പാട്ടില്ലെന്നുള്ളതാണ് വസ്തുത. യൂട്യൂബില്‍ ട്രെന്‍ഡിംഗായിരിക്കുന്ന ഫ്രീക്ക് പെണ്ണ് ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. പ്രിയ വാര്യര്‍, റോഷന്‍ അബ്ദുള്‍ റൗഫ്, നൂറിന്‍ തുടങ്ങി സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെല്ലാം പാട്ടിലുണ്ട്.
സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam


Click it and Unblock the Notifications