മാണിക്യ മലരായ പൂവി!! ഏറ്റെടുത്ത് ടോളിവുഡ് പ്രേക്ഷകർ, ലൗവേഴ്സ് ഡേ ഗാനം പുറത്ത്, കാണൂ
ഇപ്പോഴിത ചിത്രത്തിന്റെ തലുങ്ക് വെർഷൻ പുറത്തിറങ്ങിയിരിക്കുകയാണ്.
ഒമർ ലുവുവിന്റെ മാണിക്യ മലരായ പൂവി എന്നു തുടങ്ങുന്ന ഗാനം മലയാളത്തിന് നൽകിയ പ്രശസ്തി വലുതല്ല. ആ ഗോളതലത്തിൽ തന്നെ ആ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കൂൾ കാലഘട്ടവും പ്രണയവും പറയുന്ന ചിത്രത്തിലെ ഗാനം കണ്ണടച്ച് തുറക്കും വേഗത്തിലായിരുന്നു വൈറലായത്. പാട്ട് ഹിറ്റായതോടെ പ്രിയയുടെ സൂപ്പർ ഹിറ്റാകുകയായിരുന്നു.

ഇപ്പോഴിത ചിത്രത്തിന്റെ തെലുങ്ക് വെർഷൻ പുറത്തിറങ്ങിയിരിക്കുകയാണ്. പാട്ടിന്റെ വരികൾ മൊഴിമാറ്റിയാണ് തെലുങ്ക് പതിപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.മലയാളത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം തെലുങ്കില്‍ പാടിയിരിക്കുന്നത് അനുദീപ് ആണ്. മലായളത്തിൽ ഒരു അഡാറ് ലവ് തെലുങ്കിൽ എത്തുമ്പേൾ ലൗവേഴ്സ് ഡേയാകുന്നു.
പ്രണയദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 14 നാണ് ചിത്രം റിലീസിനെത്തുന്നത്. ഓരേസമയം തമിഴിലും, മലയാളത്തിലും, തെലുങ്കിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. മികച്ച സ്വീകാര്യതായാണ് തെലുങ്കിൽ ഈ പാട്ടിന് ലഭിച്ചിരിക്കുന്നത്.സുഖിഭവ സിനിമാസിന്റെ ബാനറില്‍ ഗുരു രാജയും സി.എച്ച് വിനോദ് റെഡ്ഡിയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നിർമ്മിക്കുന്നത്.


Click it and Unblock the Notifications











