»   » പ്രിയ വാര്യര്‍ക്കെതിരെ കേസുമായി ഒരു കൂട്ടര്‍! പ്രശസ്തി മുതലാക്കാന്‍ ഇതിലും നല്ല വഴി വേറെയില്ല...

പ്രിയ വാര്യര്‍ക്കെതിരെ കേസുമായി ഒരു കൂട്ടര്‍! പ്രശസ്തി മുതലാക്കാന്‍ ഇതിലും നല്ല വഴി വേറെയില്ല...

Written By:
Subscribe to Filmibeat Malayalam
പ്രശസ്തി തിരിച്ചടിയാകുമോ?? പ്രിയക്കെതിരെ പോലീസ് കേസ് | filmibeat Malayalam

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഒരു അഡാറ് ലവ്. ആരും അത്രയും കാര്യമായി ശ്രദ്ധിക്കാതിരുന്ന സിനിമയില്‍ നിന്നും ആദ്യം പുറത്തിറക്കിയ പാട്ടിന്റെ വിശേഷം എടുത്ത് പറയേണ്ട ആവശ്യമില്ല. കാരണം അത്രയധികം ഹിറ്റായി ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്.

ട്രോളന്മാരെ, അഡാറ് ലവിനെ കൊല്ലരുത് പ്ലീസ്.. ഒമര്‍ ലുലു കോപ്പിയടിച്ചതല്ല, സത്യം ഇങ്ങനെയാണ്!

സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയ വാര്യരുടെ പ്രണയതുരമായ നോട്ടമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിരുന്നത്. അഡാറ് ലവിന്റെ പ്രശസ്തി ചര്‍ച്ച ചെയ്യുന്നതിനിടെ നടിയ്‌ക്കെതിരെ കേസുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തി എന്നാണ് പാട്ടിനെതിരെ ഉയരുന്ന വിമര്‍ശനം.


മതവികാരം വൃണപ്പെടുത്തിയോ?

ഒരു അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ടിനെതിരെ കേസ് വന്നിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തി എന്ന ആരോപണവുമായി ഹൈദരബാദില്‍ നിന്നും ഒരു കൂട്ടം മുസ്ലീം യുവാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.


വീഡിയോ ഇല്ല

ഹൈദരബാദ് പോലീസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പരാതിയുമായി ആളുകള്‍ വന്നെങ്കിലും ഇവര്‍ ഗാനത്തിന്റെ വീഡിയോ ഇനിയും ഹാജരാക്കിയിട്ടില്ല. ഇതിനാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറയുന്നു.


ഒന്നിലേറെ തവണ വിവാദം

മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന പാട്ട് ഒന്നിലധികം തവണ വിവാദമായ ഒരു പാട്ടാണ്. 1978 ല്‍ പിഎംഎ ജബ്ബാര്‍ എഴുതിയ പാട്ട് തലശ്ശേരി സ്വദേശിയായ റഫീക്ക് ആയിരുന്നു ആകാശവാണിയിലാണ് പാട്ട് ആദ്യമായി പാടിയിരുന്നത്. ഒരു കല്യാണ വേളയില്‍ പാട്ടിന്റെ പകര്‍പ്പകവകാശം മൂസ്സ എരഞ്ഞോളി റഫീക്കില്‍ നിന്നും എഴുതി വാങ്ങിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മൂസ്സാക്കയുടെ ശബ്ദത്തില്‍ അന്നേ ആ പാട്ട് ഹിറ്റായിരുന്നു.


വീണ്ടും ഹിറ്റ്

വര്‍ഷങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവിലൂടെ പാട്ട് വീണ്ടും പുനാരവിഷ്‌കരിച്ചപ്പോളാണ് കേസ് വന്നിരിക്കുന്നത്. പാട്ട് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുമ്പോള്‍ അത് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് യുവാക്കളുടെ പരാതിയില്‍ പറയുന്നത്.


പ്രശസ്തിയിലേക്ക്

വര്‍ഷങ്ങളായി മുസ്ലീം സമുദായത്തിനുള്ളില്‍ അറിയുന്ന പാട്ടാണ് മാണിക്യ മലരായ പൂവി. എന്നാല്‍ ഇന്ന് ലോകം മുഴുവന്‍ വൈറലായി കൊണ്ടിരിക്കുന്ന പാട്ടിനെതിരെ കേസുമായി വരാന്‍ കാരണം ചുളുവില്‍ പ്രശസ്തിയിലേക്ക് എത്താം എന്ന ആഗ്രഹത്തോടെയാണെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ സിനിമാ പ്രേമികള്‍ പറയുന്നത്.

പിന്നണിയിലുള്ളവർ

ഒരു അഡാറ് ലവിന് വേണ്ടി മാണിക്യ മലരായ പൂവിയ്ക്ക് വീണ്ടും സംഗീതം പകർന്നത് ഷാന്‍ റഹ്മാനാണ്. ശേഷം വിനീത് ശ്രീനിവാസന്‍ ആലപിച്ച പാട്ട് ഒരു കോടിയലധികം വ്യൂസാണ് യൂട്യൂബിലൂടെ നേടിയിരിക്കുന്നത്. പാട്ട് ഹിറ്റായതിന് പിന്നാലെ ടീസറും വന്നിരുന്നു.English summary
Oru Adaar Love song in trouble after Muslim youths file case against Priya Prakash Varrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam