'മുന്നാലെ പോണാലെ' പേളി മാണി തമിഴിലെഴുതി; തരംഗമായി അഡാര്‍ ലവിലെ അഡാറ് ഗാനം
ഒരു ദിവസത്തിനുളളിൽ 6.5 ലക്ഷം വ്യൂസും 17000 ലൈക്കുസുമായ ഈ ഗാനം സ്വന്തമാക്കിയിരിക്കുന്നത്.
ഒമർ ലുലുവിനും അഡാറ് ലവ് ടീമിനും ഇപ്പോൾ നല്ല സമയമാണ്. ആദ്യം പുറത്തിറങ്ങിയ പാട്ടും ടീസറും സൂപ്പർ ഹിറ്റായിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ രണ്ടാമത്തെ ഗാനത്തിന്റെ ടീസറും സൂപ്പർ ഹിറ്റ്. ഒരു ദിവസത്തിനുളളിൽ 6.5 ലക്ഷം വ്യൂസും 17000 ലൈക്കുസുമായ ഈ ഗാനം സ്വന്തമാക്കിയിരിക്കുന്നത്. മുന്നാലെ പോണാലെ എന്ന അതിമനോഹരമായ പ്രണയ ഗാനം ഇപ്പേൽ പ്രേക്ഷകരുടെ ചുണ്ടുകളിൽ വിരിയുന്നുണ്ട്.

എല്ലാവർക്കും അറിയേണ്ട്ത ഈ ഗാനം ആരുടെ സൃഷ്ടിയാണെന്ന് മാത്രമാണ്. ഒടുവിൽ പാട്ട് എഴുതിയ ആളേ കണ്ടെത്തിയിട്ടുണ്ട്. ടിവി ഷോ അവതരകയായി പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടി. പാട്ടേ, ഡാൻസോ, കോമഡിയോ എന്തുമായി കൊള്ളട്ടെ താൻ റെഡി എന്നു പറഞ്ഞ് മുൻപന്തിയിൽ തന്നെ നിൽക്കുന്ന പ്രേക്ഷകരുടെ സ്വന്തം പേളിമാണിയാണ് ഒരു അഡാറ് ലവിലെ ആ അഡാറ് ഗാനം രചിച്ചിരിക്കുന്നത്. ഇനിയും മറ്റൊരു പ്രത്യേക കൂടി ആ പാട്ടിനുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ ആദ്യത്തെ തമിഴ് ഗാനം കൂടിയാണിത്.
പുതുമുഖ യുവതാരങ്ങളെ അണിനിരത്തി പ്ലസ്ടു വിദ്യാർഥികളുടെ കഥ പറയുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍ റഹൂഫ്, നൂറിന്‍ ഷെരീഫ്, മിഷേല്‍ ആന്‍ ഡാനിയേല്‍, മാത്യു, സിയാദ് ഷാജഹാന്‍, ദില്‍റുപ അസ്വദ് അല്ഖമര്‍, വൈശാഖ് പവവനൻ,യാമി സോന എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. പുറത്തു വന്ന ചിത്രത്തിലെ ആദ്യ ഗാനം വൻ വിജയമായിരുന്നു. 38 ദിവസത്തിനുളള 5 കോടി വ്യൂസാണ് ഈ വീഡിയോ കരസ്ഥമാക്കിയത്.


Click it and Unblock the Notifications