»   » പ്രണയം കൊണ്ട് ചങ്ക് തുളച്ച് പ്രിയയുടെ മാജിക്ക്! ആദ്യം പാട്ട് കിടുക്കി, ഇപ്പോള്‍ അഡാറ് ടീസറും!!

പ്രണയം കൊണ്ട് ചങ്ക് തുളച്ച് പ്രിയയുടെ മാജിക്ക്! ആദ്യം പാട്ട് കിടുക്കി, ഇപ്പോള്‍ അഡാറ് ടീസറും!!

Posted By:
Subscribe to Filmibeat Malayalam
പറക്കുന്ന ഉമ്മയുമായി വീണ്ടും പ്രിയ | filmibeat Malayalam

ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്സ് എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു അഡാറ് ലവ്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് കഴിഞ്ഞ നാല് ദിവസമായി ഉണ്ടാക്കി കൊണ്ടിരുന്ന തരംഗം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. ഒമര്‍ ലുലു മാജിക്കുമായി സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.

പ്രിയ വാര്യര്‍ക്ക് കാമുകനുണ്ടോ? ആരാധകരുടെ ചോദ്യത്തിന് ഇതാ ഉത്തരം! ഇഷ്ടം ആ താരപുത്രനോട്!

നേരത്തെ പറഞ്ഞിരുന്നത് പോലെ തന്നെ വൈകുന്നേരം ഏഴുമണിയോട് കൂടി സംവിധായകന്‍ തന്നെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. പസിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയ പ്രകാശ് വാര്യരുടെ കുസൃതിയോടുള്ള നോട്ടമായിരുന്നു ഹിറ്റായത്. ആദ്യത്തെ നോട്ടത്തിനെക്കാളും ഹിറ്റാവുന്ന ടീസറാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ടീസര്‍ പുറത്ത്

ഒരു അഡാറ് ലവ് സിനിമയില്‍ നിന്നും പുതിയ ടീസര്‍ റിലീസായിരിക്കുകയാണ്. സിനിമയില്‍ നിന്നും ഹിറ്റായ പാട്ടിനെ കടത്തിവെട്ടുന്ന തരത്തിലുള്ള ടീസറാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഫേസ്ബുക്കിലൂടെ ടീസര്‍ ലോഞ്ച് ചെയ്തത്.

പ്രിയയുടെ പ്രണയം


സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രിയ പ്രകാശ് വാര്യരും, റോഷന്‍ അബ്ദുള്‍ റൗഫും തന്നെയാണ് ടീസറിലുള്‌ളത്. ഇരുവരും ക്ലാസ് റൂമില്‍ നിന്ന് പ്രണയത്തോടെ നോക്കുന്നതും പ്രിയയുടെ വക പറക്കുന്ന ഉമ്മയും ടീസറിലുണ്ട്.

ഒമര്‍ പറയുന്നതിങ്ങനെ..

'മാണിക്യ മലരായ പൂവി'എന്ന പഴയ മാപ്പിള ഗാനം ലോകം മുഴുവന്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. ഇത്രയും കൂടുതല്‍ സ്വീകാര്യത കിട്ടുമെന്ന് കരുതിയത് അല്ല. പാട്ട് ഷെയര്‍ ചെയ്തും ട്രോള് ഇറക്കിയും പ്രോത്സാഹിപ്പിച്ച ഓരോ വ്യക്തിക്കും നന്ദി പറയുന്നു.

ഈയൊരു ഗാനം സ്വതസിദ്ധ ശൈലിയില്‍ പുനരാവിഷ്‌ക്കരിച്ച ഷാന്‍ റഹ്മാന്‍ ആണ് യഥാര്‍ത്ഥ താരം. അത് കൊണ്ട് തന്നെ ഷാനിന്റെ ആദ്യത്തെ സിഗ്നേച്ചര്‍ മ്യൂസിക്കും അത്‌പോലെ ലോകശ്രദ്ധ നേടണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഒരു അഡാറ് ലവിന്റെ ആദ്യ ടീസറിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി തട്ടത്തിന്‍ മറയത്തിലെ ' പ്രശസ്തമായ ബിജിഎം ഷാന്‍ റഹ്മാന് ഒരു ഡെഡികേഷന്‍ എന്നോണം ഉപയോഗിച്ചിരിക്കുന്നത്. 'ഒരു അഡാറ് ലവ് ' ആദ്യ ടീസര്‍ ഷാന്‍ റഹ്മാന് സമര്‍പ്പിക്കുന്നു.

ഒരു കോടി വ്യൂസ്

നിലവില്‍ സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന പാട്ട് പത്ത് മില്യണ്‍ അഥവ ഒരു കോടി ആളുകളാണ് കണ്ടിരിക്കുന്നത്. വെറും നാല് ദിവസം കൊണ്ടാണ് പാട്ട് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

English summary
Omar Lulu's Oru Adaar Love teaser out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam