For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയ പ്രകാശിന്റെ കഥാപാത്രത്തെച്ചൊല്ലി തര്‍ക്കം, ആരോപണങ്ങളെക്കുറിച്ച് സംവിധായകന്‍ പറയുന്നത്?

  By Lekhaka
  |
  അഡാര്‍ ലവ് സംവിധായകനെതിരെ പരാതിയുമായി സിനിമയുടെ നിര്‍മാതാവ് | Filmibeat Malayalam

  ചുരുങ്ങിയ സിനിമകളിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് ഒമര്‍ ലുലു. മൂന്നാമത്തെ സിനിമയുടെ ചിത്രീകരണം നടന്നുവരുന്നതേയുള്ളൂ അതിനിടയിലാണ് ബാബു ആന്റണിയെ നായകനാക്കിയൊരുക്കുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ പ്രഖ്യാപിച്ചത്. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായ ശൈലിയാണ് അദ്ദേഹത്തിന്റേത്. ഹാപ്പി വെഡ്ഡിങ്ങും ചങ്ക്‌സും കണ്ട പ്രേക്ഷകര്‍ക്ക് ഇക്കാര്യം കൃത്യമായുി മനസ്സിലാവും.

  യുവതലമുറയെ മാത്രമല്ല എല്ലാതരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയുമായാണ് ഈ സംവിധായകന്‍ ഓരോ തവണയും എത്തുന്നത്. ഒരു അഡാര്‍ ലവ് എന്ന സിനിമയും നേരത്തെ തന്നെ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം സൃഷ്ടിച്ച റെക്കോര്‍ഡ് സിനിമയുടെ ഭാവി തന്നെ മാറ്റി മറിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. എന്നാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് അത്ര ശുഭകരമായ കാര്യങ്ങളല്ല ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.

  വീണ്ടും വിവാദം

  വീണ്ടും വിവാദം

  സിനിമയെക്കുറിച്ച് സംവിധായകന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. താരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോഴും ചിത്രങ്ങള്‍ ലഭിച്ചപ്പോഴും എല്ലാവരും ആവേശത്തിലായിരുന്നു. അതിന് പിന്നാലെയാണ് ആദ്യ ഗാനമെത്തിയത്. വിനീത് ശ്രീനിവാസന്‍ ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ടിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തെ കേരളക്കര ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടുത്തിടെയാണ് അവസാനിച്ചത്. അതിന് പിന്നാലെയാണ് പുതിയ വിവാദം എത്തിയത്.

  നിര്‍മ്മാതാവിന്റെ ആരോപണം

  നിര്‍മ്മാതാവിന്റെ ആരോപണം

  അഡാര്‍ ലവിന്റെ നിര്‍മ്മാതാവായ ഔസേപ്പച്ചന്‍ വാഴക്കുഴിയാണ് സംവിധായകനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ നേരത്തെ തന്നെ തുക കൈപ്പറ്റിയെന്നും കൃത്യസമയത്ത് ചിത്രീകരണം പൂര്‍ത്തീകരിക്കുകയും ചെയ്യാത്തതിനാല്‍ തനിക്ക് സാമ്പത്തികമായി നഷ്ടങ്ങള്‍ വരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

  പ്രിയയ്ക്ക് പ്രാധാന്യം വേണം

  പ്രിയയ്ക്ക് പ്രാധാന്യം വേണം

  കേവലമൊരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന തൃശ്ശൂര്‍ സ്വദേശിനി ശ്രദ്ധാകേന്ദ്രമായി മാറിയത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ഗാനം വൈറലായത്. ഗാനം വൈറലായതിന് പിന്നാലെ പ്രിയയുടെ ഭാവിയും മാറി മറിഞ്ഞു. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ നിരവധി അവസരങ്ങളാണ് ഈ താരപുത്രിയെ തേടിയെത്തിയത്. ജൂനിയര്‍ ആര്‍ടിസ്റ്റായെത്തിയ പ്രിയയുടെ അസാമാന്യ അഭിനയ മികവിന് മുന്നില്‍ സംവിധായകനും അമ്പരക്കുകയായിരുന്നു. ഇതോടെയാണ് ഗാനത്തില്‍ താരത്തെ കൃത്യമായി ഉപയോഗിച്ചത്. എന്നാല്‍ സിനിമയില്‍ താരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന വാദമാണ് നിര്‍മ്മാതാവ് ഉന്നയിച്ചിട്ടുള്ളതെന്നാണ് ഒമര്‍ ലുലു പറയുന്നത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  തിരക്കഥ മാറ്റില്ലെന്ന് സംവിധായകന്‍

  തിരക്കഥ മാറ്റില്ലെന്ന് സംവിധായകന്‍

  പ്രിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യത്തെ സംവിധായകന്‍ നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ മാറ്റാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചില അഭിപ്രായ വ്യത്യസങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം.

  ഫെഫ്കയിലെ ചര്‍ച്ച

  ഫെഫ്കയിലെ ചര്‍ച്ച

  നിര്‍മ്മാതാവ് ബന്ധപ്പെട്ടവര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. ജൂലൈ 15ന് ഇതേക്കുറിച്ച് ഫെഫ്ക ചര്‍ച്ച നടത്തുമെന്നും അന്നത്തെ യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരാധഖരെ സംബന്ധിച്ചിടത്തോളം അത്ര നല്ല റിപ്പോര്‍ട്ടല്ല ഇപ്പോള്‍ ലഭിച്ചത്.

  ബാബു ആന്റണിക്കൊപ്പം

  ബാബു ആന്റണിക്കൊപ്പം

  അഡാര്‍ ലവിന് ശേഷം അടുത്തതായൊരുക്കുന്ന പവര്‍ സ്റ്റാറില്‍ ബാബു ആന്റണിയാണ് നായകനെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ മമ്മൂട്ടിയാണ് നായകനായെത്തുന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒമര്‍ ലുലു ഇക്കാര്യത്തെക്കുറിച്ച് സ്ഥിരീകരിക്കുകയായിരുന്നു. എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ ബാബു ആന്റണിയെ നായകനാക്കുന്നതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചിരുന്നു.

  English summary
  Adar love film controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X