»   » മെർസലിലെ സാമന്തയായി ഒരു അഡാറ് ലവിലെ മൊഞ്ചത്തി എത്തിയാലോ! എങ്ങനെ ഉണ്ടാകും; വീഡിയോ കാണാം...

മെർസലിലെ സാമന്തയായി ഒരു അഡാറ് ലവിലെ മൊഞ്ചത്തി എത്തിയാലോ! എങ്ങനെ ഉണ്ടാകും; വീഡിയോ കാണാം...

Written By:
Subscribe to Filmibeat Malayalam
ഒരു അഡാർ ലൗവിലെ മൊഞ്ചത്തി | filmibeat Malayalam

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയവും ഒമർ ലുലുവിന്റെ നായികമാരെ കുറിച്ചാണ്. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ഈ ന‌ലു നായികമാർ സ്റ്റാറായിരിക്കുകയാണ്. എന്നാൽ ഇവരുടെ വിശേഷങ്ങളും ഫേസ്ബുക്ക് പേജുകളും പ്രേക്ഷകർ തേടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഈ യുവതാരങ്ങളുടെ ഡബ്മാഷാണ്. പാട്ടിലെ പ്പോലെ ഇതു ഇപ്പോൾ വൈറലായിരിക്കുകയാണ്.

adar love

മലബാറിന്റെ നെഞ്ചകങ്ങളില്‍ ജീവിക്കുന്ന മാണിക്യ മലരായ ബീബീ എന്ന ഗാനത്തിലൂടെയാണ് ഒമറിന്റെ അഡാറ് ലവും അഡാറ് നായികമാരും പ്രേക്ഷകരുടെ നെഞ്ചിൽ കയറിയത്. പഴയ മാപ്പിള ഗാനം ചിത്രത്തിനു വേണ്ടി ഷാന്‍ റഹ്മാനാണ് പുനരവതരിപ്പിച്ചത്. പാട്ടിന്റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ. റഫീഖും രചയിതാവ് പി.എം.എ ജബ്ബാറുമാണ്

ഡബ്മാഷും പൊളിച്ചു

മലയാളത്തിലേയും തമിഴിലേയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങളും സീനുകളുമാണ് ഈ യുവതാരങ്ങൾ ഡബ്മാഷിലൂടെ അവതരിപ്പിച്ചത്. നാടോടിക്കാറ്റിലെ മോഹൻ ലാലും ശ്രീനിവാസും തകർത്ത് അഭിനയിച്ച ദാസനും വിജയനും ഇവർ വീണ്ടും റീ ക്രിയേറ്റ് ചെയ്തു. കൂടാതെ മെർസലിൽ വിജയ് സമാന്തയുടെ കിടിലം ലവ് സീനും ഇവർ തകർപ്പനായി അഭിനയിച്ചിട്ടുണ്ട്.

അഡാർ ലവ് തകർക്കും

ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാകുകയാണ് ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന ഈ ചിത്രം കലക്കുമെന്ന് ഉറപ്പാണ്. പാട്ടിനു ഇത്രയും പ്രേക്ഷക ശ്രദ്ധ ലഭിച്ച നിലയിൽ ചിത്രവും പ്രേക്ഷകർ ഇരു കാകളും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്.

സ്പെഷ്യൽ ടീസർ

ഒരു ക്യാമ്പസ് പ്രണയ ചിത്രമാണ് ഒരു അഡാറ് ലവ്. അതു കൊണ്ട് തന്നെ പ്രണയ ദിനം പ്രമാണിച്ച് ചിത്രത്തിന്റെ പ്രത്യേക ടീസർ നാളെ ( ഫെബ്രുവരി 12) നി രാത്രി 7 മണിയ്ക്ക് പുറത്തു വിടുന്നുണ്ട്. അതിന്റെ ആകാംക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകർ

ബോളിവുഡ് വരെ

ഒമർ ലുലുവിന്റെ നായിക പ്രിയ വാര്യർ കണ്ണടക്കുന്ന രംഗവും എക്സ്പ്രഷനും ബോളിവുഡിൽ വരെ ഇപ്പോൾ എത്തിരിക്കുകയാണ്. മലയാളി പ്രേക്ഷകർ ഏറ്റെടുത്തു പോലെ മറ്റു അന്യഭാഷ പ്രേക്ഷകരും താരത്തെ ഏറ്റെടുത്തിട്ടുണ്ട്. മലയാള മാധ്യമങ്ങൾ മാത്രമല്ല ബോളിവുഡ് മാധ്യമങ്ങളും പ്രിയയയുടെ ആ മാസ് സൈറ്റടി ആഘോഷിക്കുകയാണ്.

വീഡിയോ

വീഡിയോ കാണാം

English summary
adar love team dumash

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam