വിനീത് ശ്രീനിവാസന്റെ ആലാപനത്തില്‍ ഒരു കരീബിയന്‍ ഉഡായിപ്പിലെ ആദ്യ ഗാനം! വീഡിയോ കാണാം
സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് സാമുവല്‍ എബിയോള റോബിന്‍സണ്‍. ചിത്രത്തില്‍ സൗബിന്‍ ഷാഹിറിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് സാമുവല്‍ നടത്തിയിരുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സുഡുമോന്‍ എന്ന വിളിപ്പേരും സാമുവലിന് ലഭിച്ചിരുന്നു. സുഡാനിക്ക് ശേഷം സാമുവല്‍ നായകനായി എത്തുന്ന ചിത്രമാണ് ഒരു കരീബിയന്‍ ഉഡായിപ്പ്.
ചിത്രത്തിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സിനിമയ്ക്കുവേണ്ടി വിനീത് ശ്രീനിവാസന്‍ പാടിയ 'നിമിഷമേ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് 4 മ്യൂസിക്ക്‌സ്,ചാരു ഹരിഹരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

വിഷ്ണു ഗോവിന്ദ്,വിഷ്ണു വിനയന്‍,മറീന മൈക്കിള്‍,ഋഷി പ്രകാശ്, നിഹാരിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കാര്‍ത്തികേയന്‍ സിനിമാസിനു വേണ്ടി ആര്‍വികെ നായര്‍ ആണ് ഈ ക്യാമ്പസ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യം പര്‍പ്പിള്‍ എന്നാണ് ചിത്രത്തിന് പേരിട്ടതെങ്കിലും പിന്നീട് കരീബിയന്‍ ഉഡായിപ്പ് എന്നാക്കി മാറ്റുകയായിരുന്നു. വേണുഗോപാല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സന്ദീപ് നന്ദകുമാറാണ് എഡിറ്റിംഗ് ചെയ്യുന്നത്.


Click it and Unblock the Notifications











