ഒരു ചെറുപുഞ്ചിരി (ഇന്ത്യ)
ഒരു ചെറുപുഞ്ചിരി (ഇന്ത്യ)
സംവിധായകന്‍ : എം.ടി. വാസുദേവന്‍ നായര്‍
തിരക്കഥ : ജോണ്‍ പോള്‍
സംഗീതം : ജോണ്‍സണ്‍
അഭിനേതാക്കള്‍ : ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, നിര്‍മ്മല ശ്രീനിവാസന്‍, പി.കെ. വേണുക്കുട്ടന്‍ നായര്‍...
എം.ടി. ഏറെക്കാലത്തിനു ശേഷം സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി വൃദ്ധദമ്പതികളായ കൃഷ്ണക്കുറുപ്പ്, അമ്മാളുക്കുട്ടി എന്നിവരുടെ കഥ പറയുന്നു. നല്ല നിലയില്‍ എത്തിയ ഇവരുടെ മക്കള്‍ ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന വീടും സ്ഥലവും വില്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അച്ഛനമ്മമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അവര്‍ ഈ നീക്കം ഉപേക്ഷിക്കുന്നു. ഒരുനാള്‍ ഉറക്കത്തില്‍ കൃഷ്ണക്കുറുപ്പ് മരിക്കുന്നതോടെ അമ്മാളുക്കുട്ടിയുടെ ജീവിതത്തില്‍ വന്‍മാറ്റം വരുന്നു.
എം.ടി. വാസുദേവന്‍ നായര്‍
1933ല്‍ കേരളത്തിലെ കൂടല്ലൂരില്‍ ജനിച്ചു. പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം പുരസ്കാരം നേടിയ എംടി ഇതിനകം തന്നെ 60 ചിത്രങ്ങള്‍ക്കം തിരക്കഥ രചിച്ചു കഴിഞ്ഞു. ഇതില്‍ അഞ്ചെണ്ണവും അദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. മികച്ച ചിത്രത്തിനും തിരക്കഥക്കും ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള അദ്ദേഹം 22 തവണ കേരള സംസ്ഥാന അവാര്‍ഡുകളും കരസ്ഥമാക്കി. കടവ് എന്ന ചിത്രത്തിന് സിംഗപ്പൂര്‍ ചലച്ചിത്രോത്സവത്തിലും ജപ്പാനിലെ ഗ്രാന്‍ഡ് പ്രിക്സ് ഒകോയോമാ ഫെസ്റിവലിലും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.


Click it and Unblock the Notifications