കുപ്രസിദ്ധ പയ്യനായി ടൊവിനോയുടെ വരവ്! ആകാംക്ഷയുണര്‍ത്തി ചിത്രത്തിന്റെ രണ്ടാം ട്രെയിലര്‍! കാണൂ

By Prashant V R

ടൊവിനോ തോമസിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. മധുപാല്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നവംബര്‍ ഒമ്പതിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അനു സിത്താരയും നിമിഷ സജ്ജയനുമാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ആദ്യ ട്രെയിലറിനു പിന്നാലെ ഇപ്പോള്‍ രണ്ടാമത്തെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

tovino thomas

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ഇത്തവണയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന കേസ് അന്വേഷണവും കോടതി വിചാരണയുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്ന സൂചന. നെടുമുടി വേണു,സിദ്ധിഖ് ബാലു വര്‍ഗീസ്,സുധീര്‍ കരമന,അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ജീവന്‍ തോമസ് കഥ, തിരക്കഥ സംഭാഷണം എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നൗഷാദ് ഷെരീഫാണ്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഒസേപ്പച്ചനാണ് സംഗീതം നല്‍കുന്നത്. വി സിനിമാസിന്റെ ബാനറില്‍ ടി എസ് ഉദയന്‍, എ എസ് മനോജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X