ഒരു കുപ്രസിദ്ധ പയ്യന്റെ വിജയമാഘോഷിച്ച് ടൊവിനോയും അണിയറപ്രവര്‍ത്തകരും! വീഡിയോ കാണാം
തീവണ്ടിക്ക് ശേഷം ടൊവിനോ തോമസിന്റെതായി പുറത്തിറങ്ങിയ വിജയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. മധുപാല്‍ സംവിധാനം ചെയ്ത ചിത്രം എങ്ങും മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു സംവിധായകന്‍ ചിത്രമൊരുക്കിയിരുന്നത്.
കുപ്രസിദ്ധ പയ്യനായുളള ടൊവിനോയുടെ പ്രകടനത്തിനും നിമിഷയുടെ വക്കീല്‍ വേഷത്തിനുമാണ് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരിക്കുന്നത്. സിനിമയുടെ വിജയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആഘോഷിച്ചിരുന്നു. കൂത്തുപ്പറമ്പ് ബേബി സിനിമാസില്‍ നടന്ന വിജയാഘോഷത്തില്‍ ടൊവിനോ,അനു സിത്താര തുടങ്ങി സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷമറിയിച്ച താരങ്ങള്‍ ആരാധകരുടെ നല്ല വാക്കുകള്‍ക്ക് നന്ദിയും അറിയിച്ചിരുന്നു. മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ചിത്രം 2.85 കോടി കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ നെടുമുടി വേണു, ശരണ്യ പൊന്‍വണ്ണന്‍, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജീവന്‍ ജോബ് തോമസാണ് സിനിമയ്ക്ക് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. നൗഷാദ് ഷെരീഫ് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











