»   » ഒരു കുപ്രസിദ്ധ പയ്യനിലെ നിമിഷ സജയന്‍, കഥാപാത്ര രഹസ്യം പുറത്ത് വിട്ടു!

ഒരു കുപ്രസിദ്ധ പയ്യനിലെ നിമിഷ സജയന്‍, കഥാപാത്ര രഹസ്യം പുറത്ത് വിട്ടു!

Posted By: Akhila KS
Subscribe to Filmibeat Malayalam

ഒഴിമുറി എന്ന ചിത്രത്തിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. നിമിഷ സജയന്‍ ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കും. ബുള്ളറ്റ് ഓടിക്കുന്ന നിമിഷയുടെ ഒരു കിടിലന്‍ ചിത്രം പുറത്ത് വിട്ടിട്ടുണ്ട്. വളരെ സ്മാര്‍ട്ടായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിമിഷ സജയന്‍ അവതരിപ്പിക്കുന്നതെന്ന് പോസ്റ്ററില്‍ നിന്നും വ്യക്തമാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണപ്പോള്‍. നായകന്‍ ടൊവിനോ തോമസ് തന്നെയാണ് ചിത്രം ഷൂട്ടിങ് തുടങ്ങിയ വിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. തലപ്പാവ്, ഒഴിമുറി എന്നി ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഒരു കുപ്രസിദ്ധ പയ്യന്‍. മധുപാലിന്റെ ആദ്യ രണ്ട് ചിത്രങ്ങളും അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.


orukuprasidhapayyan

ഒരു മുഴുനീള എന്റര്‍ടെയിന്‍മെന്റ് ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍ എന്നാണ് അറിയുന്നത്. നവാഗതനായ ജീവന്‍ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഫഹദ് ഫാസിലിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷമാണ് നിമിഷ സജയന്‍ ഒരു കുപ്രസിദ്ധ പയ്യനില്‍ അഭിനയിക്കുന്നത്.


അന്യഭാഷകളില്‍ നിന്നുമുള്ള താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് നടി ശരണ്യ പൊന്‍വന്നം, മഹേഷിന്റെ പ്രതികാരത്തിലെ ലിജോമോള്‍ ജോസ്, നെടുമുടി വേണു, സിദ്ദിഖ്, നിര്‍മാതാവ് സുരേഷ് കുമാര്‍, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍ ലേ ലോപസ്, സൈജു കുറുപ്പ്, ബാലുവര്‍ഗീസ് എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.


മികച്ച സഹനടിക്കുള്ള പുരസ്‌കാരം ആലിസണ്‍ ജാന്നിക്ക്, ഓസ്‌കാര്‍ പ്രഖ്യാപനം പുരോഗമിക്കുന്നു!


ടെലിവിഷന്‍ സീരിയല്‍ നിര്‍മാതാവ് ആത്മഹത്യ ചെയ്തു!

English summary
Malayalam film Oru Kuprasidha Payyan poster out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam