മമ്മൂക്കയുടെ ക്ലാസിന് മാസ് കുറവാണ്! തീവണ്ടിയ്ക്കും രണത്തിനുമൊപ്പം കുട്ടനാടന്‍ ബ്ലോഗിന്റെ മത്സരം!!!
ഇക്കൊല്ലാം നിരവധി സിനിമകളാണ് മമ്മൂക്ക നായകനായി റിലീസിനൊരുങ്ങുന്ന സിനിമകള്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മമ്മൂട്ടി നായകനാവുന്ന സിനിമകളുണ്ടാവും. ഇതിനകം അഞ്ചോളം സിനിമകളാണ് റിലീസിനെത്തിയിരിക്കുന്നത്. ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.
ഓണത്തിന് റിലീസ് തീരുമാനിച്ചിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ഒരു കുട്ടനാടന്‍ ബ്ലോഗ്. പ്രളയം വന്നതോടെ റിലീസ് മാറ്റിവെച്ച ചിത്രം സെപ്റ്റംബര്‍ പതിനാലിന് തിയറ്ററുകളിലേക്ക് എത്തിയിരുന്നു. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയായിരുന്നെങ്കിലും കുട്ടനാടന്‍ ബ്ലോഗിന് വ്യത്യസ്ത പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ബോക്‌സോഫീസിലെ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഒരു കുട്ടനാടന്‍ ബ്ലോഗ്
തിരക്കഥാകൃത്തായി മലയാള സിനിമയില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് സേതു. തിരക്കഥാകൃത്തില്‍ നിന്നും ഒരു സംവിധായകനായി മാറിയിരിക്കുകയാണ് സേതുവിപ്പോള്‍. ഒരു കുട്ടനാടന്‍ ബ്ലോഗാണ് സേതുവിന്റെ സംവിധാനത്തിലെത്തിയ കന്നിച്ചിത്രം. മമ്മൂട്ടി നായകനായി അഭിനയിച്ച ചിത്രം സെപ്റ്റംബര്‍ പതിനാലിനായിരുന്നു റിലീസ് ചെയ്തിരുന്നത്. കേരളത്തിലുണ്ടായ പ്രളയം സിനിമാമേഖലയിലും തകര്‍ച്ചയുണ്ടാക്കിയെങ്കിലും സിനിമകള്‍ റിലീസിനെത്തുന്നതോടെ അത് മാറി മറിഞ്ഞിരുന്നു.

വമ്പന്‍ താരനിര അണിനിരന്ന ചിത്രം
മമ്മൂട്ടിച്ചിത്രമാണെന്നുള്ളതായിരുന്നു കുട്ടനാടന്‍ ബ്ലോഗിനെ ശ്രദ്ധേയമാ. ഏറെ നാളുകള്‍ക്ക് ശേഷം റായി ലക്ഷ്മിയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു. അനു സിത്താര, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. ഇവര്‍ക്കൊപ്പം സഞ്ജു ശിവറാം, നെടുമുടി വേണു, ജകോണ്‍ ഗ്രിഗ്രറി, ലാലു അലക്‌സ്, തുടങ്ങി നിരവധി താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

കേരളത്തിലെ റിലീസ്
250 ഓളം സ്‌ക്രീനുകളിലാണ് ഇത്തവണ കുട്ടനാടന്‍ ബ്ലോഗ് റിലീസ് ചെയ്തിരുന്നത്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയ ചിത്രമായതിനാല്‍ ബിഗ് റിലീസായിരുന്നു. സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്ന കണക്കുകള്‍ പ്രകാരം കുട്ടനാടന്‍ ബ്ലോഗിന് മികച്ച തുടക്കമായിരുന്നു ലഭിച്ചിരുന്നതെന്നാണ് പറയുന്നത്. പല സെന്ററുകളിലും റിലീസ് ദിവസം മോശമില്ലാത്ത തിരക്കായിരുന്നു അനുഭവപ്പെട്ടത്.

കൊച്ചി മള്‍ട്ടിപ്ലെക്‌സിലേക്ക്..
സെപ്റ്റംബര്‍ പതിനാലിന് തന്നെ കൊച്ചി മള്‍ട്ടിപ്ലെക്‌സിലേക്കും റിലീസിനെത്തിയിരുന്നു. പതിനെട്ട് ഷോ ആയിരുന്നു ആദ്യ ദിവസം മള്‍ട്ടിപ്ലെക്‌സില്‍ ലഭിച്ചത്. എന്നാല്‍ നിരാശപ്പെടുത്തുന്ന കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 3.49 ലക്ഷമായിരുന്നു ആദ്യ ദിവസത്തെ കളക്ഷന്‍. ശനി, ഞായര്‍ ദിവസങ്ങള്‍ കഴിയുന്നതോടെ കളക്ഷന്റെ കാര്യത്തില്‍ മാറ്റമുണ്ടാവുമെന്നാണ് കരുതുന്നത്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് കൊച്ചി മള്‍ട്ടിപ്ലെക്‌സിലെ കണക്കുകള്‍ കൊടുത്തിരിക്കുന്നത്.

രണ്ടാം ദിവസം
കുട്ടനാടന്‍ ബ്ലോഗിന്റെ രണ്ടാം ദിവസവും കാര്യമായ വിജയം ലഭിച്ചിരുന്നില്ല. പതിനെട്ട് പ്രദര്‍ശനങ്ങളില്‍ നിന്നും 3.43 ലക്ഷമായിരുന്നു ശനിയാഴ്ച നേടിയത്. ഇതോടെ ആദ്യ രണ്ട് ദിവസങ്ങള്‍ കൊണ്ട് 6.94 ലക്ഷം നേടാനെ സിനിമയ്ക്ക് കഴിഞ്ഞിരുന്നുള്ളു. ജൂണിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ ആദ്യ ദിവസം റെക്കോര്‍ഡ് കളക്ഷനായിരുന്നു നേടിയത്. ഇതിന്റെ പകുതിയേ ഇത്തവണ കുട്ടനാടന്‍ ബ്ലോഗിന് ലഭിച്ചിരിക്കുന്നത്. കേരള ബോക്‌സോഫീസിലെ കണക്കുകള്‍ കൂടി എത്തുന്നതോടെ സിനിമ നല്ല പ്രകടനമാണോ നടത്തുന്നതെന്ന് അറിയാന്‍ കഴിയും.

വമ്പന്‍ റിലീസുകള്‍ വേറെയും
ഈ വര്‍ഷം ഇനിയും മമ്മൂട്ടിയുടെ സിനിമകള്‍ റിലീസിനെത്തും. ചിത്രീകരണം പൂര്‍ത്തിയാക്കിയ തെലുങ്ക് ചിത്രമായ യാത്ര ഡിസംബര്‍ 21 ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. അതിനൊപ്പം തമിഴില്‍ നിര്‍മ്മിക്കുന്ന പേരന്‍പ് റിലീസിനൊരുങ്ങുകയാണ്. നിലവില്‍ മലയാളത്തില്‍ മധുരരാജയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ മധുരരാജയുടെ തിയറ്ററുകളിലേക്ക് എത്തുമോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.


Click it and Unblock the Notifications











