കുട്ടനാടന്‍ ബ്ലോഗിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിക്ക്!

Recommended Video

കുട്ടനാടന്‍ ബ്ലോഗിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവിക്ക്! | filmibeat Malayalam

മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ കുടുംബ ചിത്രം ഓണച്ചിത്രമായി തിയറ്ററിലെത്തും. ഹരി എന്ന ബ്ലോഗറായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം സേതുവിന്റെ പ്രഥമ സംവിധാന സംരഭമാണ്. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം തിയറ്ററിലെത്തുന്ന കുട്ടനാടന്‍ ബ്ലോഗിനേക്കുറിച്ചുള്ള പ്രതീക്ഷകളും വാനോളമാണ്.

ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സൂര്യ ടിവിയാണ്. എത്ര രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് എന്ന വിവരം പുറത്ത് വിട്ടിട്ടില്ല. നര്‍മ്മത്തിന് പ്രധാന്യം നല്‍കി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കൃഷ്ണപുരം എന്ന സാങ്കല്‍പിക ഗ്രാമത്തിലാണ്. മദ്ധ്യവയസ്‌കനായ കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ബ്ലോഗര്‍ ഹരി. നാട്ടിലെ യുവജനങ്ങള്‍ക്കിടയില്‍ വല്യേട്ടനും മാതൃകാ പുരുഷനുമാണ് ഹരി. റായ് ലക്ഷ്മി, ഷംന കാസിം, അനുസിത്താര എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കഥയെ മുന്നോട്ട് നയിക്കുന്ന സുപ്രധാന കഥാപാത്രങ്ങളാണിവര്‍.

news


ബ്ലോഗില്‍ എഴുതുന്ന ഒരു നോവല്‍ പോലെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി എത്തുന്നു എന്ന പ്രത്യകതയും ചിത്രത്തിനുണ്ട്. പികെ മുരളീധരന്‍, ശാന്ത മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റ് 23നാണ് ചിത്രത്തിന്റെ റിലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X