»   » ചോര കൊണ്ടുള്ള യുദ്ധം തുടങ്ങുന്നു, ഇത് പൊളിക്കും, കട്ടക്കലിപ്പുമായി മെക്‌സിക്കന്‍ അപാരത ട്രെയിലര്‍

ചോര കൊണ്ടുള്ള യുദ്ധം തുടങ്ങുന്നു, ഇത് പൊളിക്കും, കട്ടക്കലിപ്പുമായി മെക്‌സിക്കന്‍ അപാരത ട്രെയിലര്‍

Posted By: Nihara
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മെക്‌സിക്കന്‍ അപാരതയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. എഴുപതുകളിലെ ക്യാംപസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേഷനും ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. ടൊവിനോ തോമസ്, നീരജ് മാധവ്, ഷാജോണ്‍, രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ് തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിയാണ്.

ചിത്രത്തിന്റെ പോസ്റ്ററുകളും പ്രമോ ഗാനവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എസ്എഫ് ഐ നേതാവായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. കെഎസ് യു ക്കാരന്റെ വേഷത്തില്‍ എത്തുന്നത് രൂപേഷ് പീതാംബരനാണ്. മുന്‍പ് സൂചിപ്പിച്ചതു പോലെ അടിമുടി ചുവപ്പായിരിക്കും ചിത്രമെന്ന് ട്രെയിലറും ഉറപ്പ് നല്‍കുന്നു.

സമരപോരാട്ടങ്ങളുടെ കഥയുമായി മെക്‌സിക്കന്‍ അപാരത

ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പേര് മാറ്രാതെ കഥ പറയുന്നത്. എസ്എഫ് ഐയുടെ സമര പോരാട്ടങ്ങളും കെഎസ് യുവിന്റെ രാഷ്ട്രീയവും ഉള്‍പ്പടെ എഴുപതുകളിലെ ക്യാംപസ് പശ്ചാത്തലും പുനരാവിഷ്‌കരിക്കുകയാണ് ടോം ഇമ്മട്ടി മെക്‌സിക്കന്‍ അപാരതയിലൂടെ.

വിപ്ലവ നേതാവായി ടൊവിനോ തോമസ്

ചിത്രത്തില്‍ എസ്എഫ് ഐ നേതാവായാണ് ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. കൃത്യമായ രാഷ്ട്രീയ അവബോധമില്ലാതെ ക്യാംപസിലെത്തുന്ന നായകന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയും പിന്നീട് സംഘടനയുടെ നേതാവായി മാറുകയും ചെയ്യുന്നു. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നുണ്ട്.

എഴുപതുകളിലെ ക്യാപസ് പുനരാവിഷ്കരിക്കുന്നു

എഴുപതുകളുടെ പശ്ചാത്തലത്തിലുള്ള ക്യാമ്പസ് കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇന്നത്തെ കലാലയങ്ങളില്‍ നിന്നും ഏറെ വിഭിന്നമായിരുന്നു അന്നത്തെ കാലം. അത് പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ് ടോം ഇമ്മട്ടിയും സംഘവും. കോളേജില്‍ നിന്നും പ്രീഡിഗ്രി വിഭാഗം വേര്‍പിരിയുന്ന കാലത്തെ ക്യമ്പസ് രാഷ്ട്രീയം സത്യസന്ധമായി ദൃശ്യവല്‍ക്കരിക്കാനാണ് ടോം ഇമ്മട്ടിയും സംഘവും ശ്രമിക്കുന്നത്.

മെക്‌സിക്കന്‍ അപാരത ട്രെയിലര്‍ കാണാം

ട്രെയിലര്‍ കാണാം

English summary
Oru Mexican Apaaratha' trailer releases. Actor Tovino Thomas's most expected movie Oru Mexican Apaaradha will be hit screen soon and it says the political status of nineteens. The film is directed by Tom Immatti and produced by Anoop Kannan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam