For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സോഷ്യല്‍ മീഡിയയിലും ഇവരാണ് താരം , 'അങ്കമാലി ഡയറീസിലെ 'മെക്‌സിക്കന്‍ അപാരത'

  By Nihara
  |

  മലയാള സിനിമയിപ്പോള്‍ മാറ്റത്തിന്റെ പിന്നാലെയാണ്. പ്രമോഷന്‍ രീതിയുള്‍പ്പടെ നിരവധി മാറ്റങ്ങളാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. തന്റെ സിനിമയ്ക്ക് വേണ്ടി മാത്രമായിരുന്നു മുന്‍പൊക്കെ രംഗത്തിറങ്ങിയത്. എന്നാല്‍ ഇന്ന് സ്ഥിതിഗതികളാകെ മാറി. തന്റെ മാത്രമല്ല സുഹൃത്തുക്കളുടെ ചിത്രത്തിനു വേണ്ടിയും താരങ്ങള്‍ രംഗത്തിറങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്.

  സമൂഹമാധ്യമങ്ങളാണ് സിനിമാ പ്രവര്‍ത്തകര്‍ പ്രധാനമായും പ്രമോഷനു വേണ്ടി ആശ്രയിക്കുന്നത്. ചുവരെഴുത്തും പോസ്റ്ററൊട്ടിക്കലും മാത്രമായിരുന്ന രീതിയില്‍ നിന്നും ആകെ മാറിയിട്ടുണ്ട്. യുവതയുടെ ആഘോഷമായി തിയേറ്ററിലെത്തിയ രണ്ടു ചിത്രങ്ങളാണ് മെക്‌സിക്കന്‍ അപാരതയും അങ്കമാലി ഡയറീസും. തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ഇരു ചിത്രങ്ങളും വ്യത്യസ്ത തരത്തിലുള്ള പ്രമോഷനല്‍ തന്ത്രമാണ് പരസ്യത്തിനു വേണ്ടി ഉപയോഗിച്ചത്.

  ആരാധകരോടൊപ്പം നില്‍ക്കുന്ന താരങ്ങള്‍

  സോഷ്യല്‍ മീഡിയയുടെ ഉപയോഗം വ്യാപകമായതോടെ താരങ്ങള്‍ക്ക് ആരാധകരോട് സംവദിക്കാന്‍ എളുപ്പമായി. ചിത്രം ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിക്കാനും സന്തോഷം പങ്കു വെയ്ക്കാനും താരങ്ങള്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനിടയില്‍ കമന്റ് ചെയ്യുന്നവരുടെ പേര് വിളിക്കാനും കുശലം ചോദിക്കാനും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും താരങ്ങളും അണിയറ പ്രവര്‍ത്തകരും സമയം കണ്ടെത്താറുണ്ട്.

  ഇരുടീമുകളും ഒരുമിച്ച് ഫേസ്ബുക്ക് ലൈവില്‍

  മെക്‌സിക്കന്‍ അപാരതയിലെയും അങ്കമാലി ഡയറീസിലെയും താരങ്ങളും അണിറ പ്രവര്‍ത്തകരും ഒരുമിച്ച് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ടൊവിനോ തോമസ്, രൂപേഷ് പീതാംബരന്‍, വിജയ് ബാബു, ഗിരീഷ് ഗംഗാധരന്‍, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരാണ് ഒരുമിച്ച് ആരാധകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

  മലയാള സിനിമയും മാറ്റത്തിന്റെ വഴിയിലേക്ക്

  തന്റെ സിനിമയോടൊപ്പം മറ്റു സിനിമയേയും പ്രമോട്ട് ചെയ്യാന്‍ തയ്യാറാകുന്ന താരങ്ങളും അണിയറ പ്രവര്‍ത്തകരും പുതിയൊരു മാറ്റത്തിനു കൂടിയാണ് തുടക്കം കുറിക്കുന്നത്.

  സൂപ്പര്‍താരങ്ങളില്ലാതെയും സിനിമ വിജയിപ്പിക്കാം

  പരീക്ഷണ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്കെത്തിയത്. അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും ഒരു കൈ നോക്കാനൊരുങ്ങി ചെമ്പന്‍ വിനോദാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.

  86 പുതുമുഖങ്ങള്‍

  നായകനു നായികയും വില്ലനുമുള്‍പ്പടെ 86 പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്. പ്രമുഖ താരങ്ങളെ ഉല്‍പ്പെടുത്താതെയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ സിനിമ ചെയ്യാമെന്ന് ലിജോ തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്.

  മെക്‌സിക്കന്‍ അപാരത, സമരപോരാട്ടങ്ങളുടെ കഥ

  ഇതാദ്യമായാണ് ഒരു ചിത്രത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പേര് മാറ്രാതെ കഥ പറയുന്നത്. എസ്എഫ് ഐയുടെ സമര പോരാട്ടങ്ങളും കെഎസ് യുവിന്റെ രാഷ്ട്രീയവും ഉള്‍പ്പടെ എഴുപതുകളിലെ ക്യാംപസ് പശ്ചാത്തലും പുനരാവിഷ്‌കരിക്കുകയാണ് ടോം ഇമ്മട്ടി മെക്‌സിക്കന്‍ അപാരതയിലൂടെ.

  സമര പോരാട്ടത്തിന്‍റെ കഥയുമായി ടൊവിനോ

  ചിത്രത്തില്‍ എസ്എഫ് ഐ നേതാവായാണ് ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. കൃത്യമായ രാഷ്ട്രീയ അവബോധമില്ലാതെ ക്യാംപസിലെത്തുന്ന നായകന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങുകയും പിന്നീട് സംഘടനയുടെ നേതാവായി മാറുകയും ചെയ്യുന്നു. കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് വ്യത്യസ്ത ഗെറ്റപ്പുകളില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നുണ്ട്.

  English summary
  Film promotions in Mollywood has climbed it's highest realms, all thanks to social media, and Malayalis' favourite actors and actresses are easily accessible to the fans, as and when they go live. Tovino Thomas' 'Oru Mexican Aparatha' and 'Angamaly Diaires', which has a youthful undertone, opened to packed theatres, soon after it's release. Surprisingly, both the films have managed to receive a warm reception from the audience.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more