»   » 'അടി വരുന്നു... അടി വരുന്നു ഓടിക്കോ!!!' മെക്‌സിക്കന്‍ അപാരതയുടെ ഫൈനല്‍ ടീസര്‍ കാണാം!!!

'അടി വരുന്നു... അടി വരുന്നു ഓടിക്കോ!!!' മെക്‌സിക്കന്‍ അപാരതയുടെ ഫൈനല്‍ ടീസര്‍ കാണാം!!!

Posted By:
Subscribe to Filmibeat Malayalam

കാലാലയ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ഒരു മെക്‌സിക്കന്‍ അപാരതയുടെ ഫൈനല്‍ ടീസറും പുറത്തിറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം തന്റെ ഫേസ്ബുക്ക് പേജില്‍ ടൊവിനോ തോമസാണ് ടീസര്‍ പങ്കുവച്ചത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു.

ഇതിനോടം പുറത്തിറങ്ങി ഗാനങ്ങളും ടീസറുകളും ട്രയിലറും പ്രക്ഷകരില്‍ മികച്ച പ്രതികരണമാണുണ്ടക്കിയത്. ഇവയെല്ലാം തന്നെ നവമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. നീരജ് മാധവ്, ടൊവിനോ തോമസ്, ഗായത്രി സുരേഷ്, രൂപേഷ് പീതാംബരന്‍, ജിനോ എന്നിവരാണ് ഫൈനല്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്ന പ്രമുഖ താരങ്ങള്‍.

മാര്‍ച്ച് മൂന്നാം തിയതി വെള്ളിയാഴ്ച ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തും. മഹാരാജാസ് കോളേജിന്റെ പശ്ചാത്തലത്തില്‍ കലാലായ രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തില്‍ നായികയാകുന്നത് ഗായത്രി സുരേഷാണ്.

മൂന്ന് സംവിധായകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ് ഒരു മെക്‌സിക്കന്‍ അപാരത. ടോം ഇമ്മട്ടി ആദ്യാമായി സംവിധായകനാകുന്ന ചിത്രത്തില്‍ ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അനൂപ് കണ്ണനാണ് സംവിധാനം. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ച രൂപേഷ് പീതാംബരന്‍ ചിത്രത്തില്‍ വില്ലനായും എത്തുന്നു. തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രൂപേഷ്.

2017ല്‍ ടൊവിനോ നായകനായി എത്തുന്ന ആദ്യ ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തിയ എസ്രയില്‍ ടൊവിനോ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നുവെങ്കിലും പൃഥ്വിരാജായിരുന്നു ചിത്രത്തിലെ നായകന്‍. ഇതിന് പിന്നാലെ റിലീസിന് തയാറെടുക്കുന്ന ഗോദയാണ് ടൊവിനോയുടെ അടുത്ത ചിത്രം.

ചിത്രത്തിന്റെ പ്രചരണത്തിനായി ഒരു മെക്‌സിക്കന്‍ അപാരതയുടെ പോസ്റ്ററുകള്‍ പതിച്ച രണ്ടു കാറികളില്‍ കേരളത്തിലെ കോളേജുകള്‍ സന്ദര്‍ശിച്ച് ചിത്രത്തിന്റെ പ്രചരണം നടത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ റാലിയുടെ ഫ്‌ളാഗ് ഓഫും സംഘടിപ്പിച്ചു. കേരളത്തിലെ കലാലയങ്ങളില്‍ ചിത്രത്തിന്റെ ഗാനങ്ങള്‍ക്കും ടീസറുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ടീസർ കാണാം...

English summary
Oru Mexican Aparatha team released their final teaser. The film will be in theaters from March 3. Tovino Thomas share this video in his facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam