ക്യാമ്പസുകളെ ഇളക്കി മറിക്കാന്‍ അവരെത്തുന്നു, മെക്‌സിക്കന്‍ അപാരത ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായ പോളിയുടെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. എതിര്‍ഗ്രൂപ്പിലെ നേതാവായി എത്തുന്നത് രൂപേഷ് പീതാംബരനാണ്.
ചിത്രം അനൗണ്‍സ് ചെയ്തതുമുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേഷനും ഏറെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരതയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടൊവിനോ തോമസ്, നീരജ്, ഗായത്രി, രൂപേഷ് പീതാംബരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ വൈറലാണ്. കലിപ്പ് കട്ടക്കലിപ്പ് എന്ന പ്രമോഷണല്‍ വിഡിയോയും പുറത്തിറങ്ങിയിരുന്നു. ലക്ഷക്കണക്കിന് ആള്‍ക്കാരാണ് യൂട്യൂബിലൂടെ വിഡിയോ കണ്ടത്.

ക്യാമ്പസുകളെ ഇളക്കി മറിക്കാന്‍ അവരെത്തുന്നു
എഴുപതുകളുടെ പശ്ചാത്തലത്തിലുള്ള ക്യാമ്പസ് കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇന്നത്തെ കലാലയങ്ങളില്‍ നിന്നും ഏറെ വിഭിന്നമായിരുന്നു അന്നത്തെ കാലം. അത് പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുകയാണ് ടോം ഇമ്മട്ടിയും സംഘവും.

കട്ട ലുക്കില്‍ ടൊവിനോ
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായ പോളിയുടെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. എതിര്‍ഗ്രൂപ്പിലെ നേതാവായി എത്തുന്നത് രൂപേഷ് പീതാംബരനാണ്. സ്വന്തം പേരില്‍ തന്നെയാണ് രൂപേഷ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ഇരട്ടവേഷം ചെയ്യുന്നതിന്റെ ത്രില്ലില്‍ ടൊവിനോ തോമസ്
അച്ഛനും മകനുമായി വേഷമിടുന്നതിന്റെ ത്രില്ലിലാണ് ടൊവിനോ. എഴുപതുകളിലെ കലാലയ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷം ചെയ്യുന്ന കാര്യം ടൊവിനോ തന്നെയാണ് ആരാധകരെ അറിയിച്ചത്.

ഇതിനോടകം തന്നെ ഹിറ്റായ പ്രമോ ഗാനം
എഴുപതുകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന പ്രമോ സോങ്ങ് ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു. എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജുകളെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.


Click it and Unblock the Notifications