»   » മമ്മൂട്ടി, പൃഥ്വി, ദുല്‍ഖര്‍ ഔട്ട്, ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ടൊവിനോ തോമസ്

മമ്മൂട്ടി, പൃഥ്വി, ദുല്‍ഖര്‍ ഔട്ട്, ആദ്യ ദിന കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ടൊവിനോ തോമസ്

Posted By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരുടെ കരിയറിലെ തന്നെ ബെസ്റ്റ് ഓപ്പണിങ്ങായ ആദ്യ ദിന കളക്ഷനെ മറി കടന്ന് ടൊവിനോ തോമസ്. 139 സെന്ററുകളിലാണ് മെക്‌സിക്കന്‍ അപാരത റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എസ്ര, ജോമോന്റെ സുവിശേഷങ്ങള്‍, കസബ എന്നിവയാണ് ഇതുനു മുമ്പ് ഓപ്പണിങ്ങില്‍ മികച്ച കളക്ഷന്‍ നേടിയത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ മികച്ച ഓപ്പണിങ്ങാണ് എസ്രയിലൂടെ നേടിയത്. ദുല്‍ഖര്‍ സല്‍മാന്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ ജോമോന്റെ സുവിശേഷങ്ങള്‍, മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ്ങായ കസബയെയും പിന്തള്ളിയാണ് ടൊവിനോയുടെ മെക്‌സിക്കന്‍ അപാരത ആദ്യ ദിന കളക്ഷനില്‍ ആധിപത്യം സ്ഥാപിച്ചത്.

പുതിയ റെക്കോര്‍ഡുമായി മെക്‌സിക്കന്‍ അപാരത

2.65 കോടിയാണ് എസ്രയുടെ ആദ്യ ദിന കളക്ഷന്‍. ജോമോന്റെ സുവിശേഷങ്ങള്‍ 2.71 കോടിയാണ് ആദ്യ ദിനത്തില്‍ നേടിയത്. മെഗാസ്റ്റാറിന്റെ കരിയര്‍ മാറ്റി മറിച്ച കസബയുടെ കളക്ഷന്‍ 2.48 കോടിയായിരുന്നു. എന്നാല്‍ ഇവരെയെല്ലാം പിന്തള്ളി ടൊവിനോ മലയാള സിനിമയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.

മൂന്ന് കോടിയുമായി മെക്‌സിക്കന്‍ അപാരത

മെക്‌സിക്കന്‍ അപാരതയുടെ ആദ്യ ദിന കളക്ഷന്‍ മൂന്നു കോടി രൂപയാണെന്നാണ് ഒഫീഷ്യല്‍ റിപ്പോര്‍ട്ടുകളിലൂടെ വ്യക്തമായിട്ടുള്ളത്.

അനൗണ്‍സ് ചെയ്തതു മുതല്‍ നിലനില്‍ക്കുന്ന ആകാംക്ഷ

ചിത്രത്തെക്കുറിച്ചുള്ള ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. എണ്‍പതുകളിലെ കലാലയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാഷ്ട്രീയം മാത്രമല്ല പ്രണയവുമുണ്ട്. ടോം ഇമ്മട്ടി ടൊവിനോ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ ഒരു മെക്‌സിക്കന്‍ അപാരത അനൗണ്‍സ് ചെയ്തതു മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എഴുപതുകളിലെ കലാലയ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്.

പ്രണയിക്കുമ്പോള്‍ ആരാണ് പൈങ്കിളിയാകാത്തത്

മെക്‌സിക്കന്‍ അപാരതയുടെ ഇടനാഴികളില്‍ മുദ്രാവാക്യവും രാഷ്ട്രീയവും മാത്രമല്ല പ്രണയവുമുണ്ട് നല്ല ഹൈ വോള്‍ട്ടേജ് പ്രണയം. അല്ലേലും പ്രണയിക്കുമ്പോള്‍ ആരാണ് പൈങ്കിളിയാകാത്തതെന്നു ചോദിച്ചാണ് ടൊവിനോ പോസ്റ്റിട്ടിരിക്കുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിട്ടുള്ളത്. എന്തായാലും സംഭവം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

വലതില്‍ നിന്നും ഇടതിലേക്ക് കൂറു മാറിയോ??

ഇടത്പക്ഷ രാഷ്ട്രീയത്തെക്കുറിച്ചാണ് മെക്‌സിക്കന്‍ അപാരത ചര്‍ച്ച ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടൊവിനോ അഭിനയിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി ആരാധകര്‍ കമന്റ് ഇട്ടിട്ടുണ്ട്. നിലപാടുകളില്‍ മാറ്റം വരുത്തി ഇത്തരം റോളുകളൊന്നും ചെയ്യരുതെന്നും മറ്റും പറയുന്നുമുണ്ട്. എന്നാല്‍ ഇതിനു താഴെ ടൊവിനോ ഇട്ടിരിക്കുന്ന മറുപടി വളരെ രസകരമാണ്.

English summary
First day collection report of Oru Mexican Aparatha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam