»   » ഒരു മെക്‌സിക്കന്‍ അപാരത ഒഫീഷ്യല്‍ ടീസര്‍ റിവ്യു; അപാരമൊന്നുമല്ല,പക്ഷേ ബോക്‌സോഫീസില്‍ സാധ്യത കാണുന്നു

ഒരു മെക്‌സിക്കന്‍ അപാരത ഒഫീഷ്യല്‍ ടീസര്‍ റിവ്യു; അപാരമൊന്നുമല്ല,പക്ഷേ ബോക്‌സോഫീസില്‍ സാധ്യത കാണുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

ആരാധകര്‍ ഈ വര്‍ഷ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ തകൃതിയില്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നു.

ജനുവരി 28ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ യൂട്യൂബ് ഇന്ത്യയുടെ ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാമത് എത്തി നില്‍ക്കുന്നു. 37 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ടൊവിനോ തോമസും നീരജ് മാധവുമുള്ള സംഭാഷണമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യൂട്യൂബില്‍ കണ്ടത്

ടൊവിനോ തോമസും നീരജ് മാധവുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലില്‍ ജനുവരി 28ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ കണ്ടത് 2.8 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

സിംപിളാണ്

37 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ടൊവിനോയും നീരജും കൂടിയിരുന്ന് പ്രണയത്തെ കുറിച്ച് സംസാരിക്കുന്നു. നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ച് ടൊവിനോ സംസാരിക്കുന്നതിന് നീരജ് മറുപടിയും നല്‍കുന്നുണ്ട്.

ബോക്‌സോഫീസില്‍ സാധ്യതയുണ്ട്

ബോക്‌സോഫീസില്‍ ഹിറ്റാകുന്ന ക്യാംപസ് ചിത്രമായിരിക്കും ടോം ഇമ്മട്ടി ഒരുക്കുന്ന ഒരു മെക്‌സിക്കന്‍ അപാരതയെന്നും സൂചനയുണ്ട്. നേരത്തെ പ്രമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളും യൂട്യൂബില്‍ ട്രെന്റിങായിരുന്നു.

ഒരു മെക്‌സിക്കന്‍ അപാരത

ടോം ഇമ്മട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ടോവിനോ തോമസിനും നീരജ് മാധവിനും പുറമെ രൂപേഷ് പീതാംപരന്‍, ഗായത്രി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വീഡിയോ കാണാം

ഒരു മെക്‌സിക്കന്‍ അപാരതയുടെ ടീസര്‍ കാണാം...

English summary
Oru Mexican Aparatha Official Teaser Review: Simple And Light-hearted

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam