»   » രണ്ട് ഹൃദയമുരഞ്ഞുണരുന്ന പ്രണയത്തീനാളം!!! വിപ്ലവത്തിന്റെ പ്രണയരാഗവുമായി മെക്‌സിക്കന്‍ ആപാരത ഗാനം!!!

രണ്ട് ഹൃദയമുരഞ്ഞുണരുന്ന പ്രണയത്തീനാളം!!! വിപ്ലവത്തിന്റെ പ്രണയരാഗവുമായി മെക്‌സിക്കന്‍ ആപാരത ഗാനം!!!

Posted By:
Subscribe to Filmibeat Malayalam

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന മെക്‌സിക്കന്‍ അപാരതയിലെ പ്രണയഗാനം പുറത്തിറങ്ങി. ചിത്രത്തിലെ നായകനായ ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഗാനത്തിന്റ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

മണികണ്ഠന്‍ അയ്യപ്പന്‍ ഈണമിട്ട ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്. ഗായത്രി സുരേഷും ടൊവിനയുമാണ് പ്രണയഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ മൊത്തത്തിലുള്ള ഒരു വിപ്ലവ താളത്തിന് ഭംഗം വരാത്തവിധമാണ് ഗാനവും.

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സംവിധായകനായ അനൂപ് കണ്ണനാണ്. മഹാരാജാസ് കോളേജിന്റെ പശ്ചാത്തലത്തില്‍ കലാലയ രാഷ്ട്രീയത്തിന്റ കഥ പറയുന്ന ചിത്രം മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്തും. ടൊവിനോയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ിതിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്.

ഏമാന്മാരെ ഏമാന്മാരെ എന്ന് തുടങ്ങുന്ന ഗാനം ആദ്യം പുറത്തിറങ്ങയിരുന്നു. രഞ്ജിത് ചിറ്റാടെ ഈണമിട്ടെഴിതിയ ഗാനം വൈറലായിരുന്നു. ആദ്യ ഗാനത്തിന് ലഭിച്ച മികച്ച പ്രതികരണം രണ്ടാമത്തെ ഗാനത്തിലും തുടരുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

രണ്ട് വ്യത്യസ്ത വേഷങ്ങളിലാണ് ഈ ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. 1980കളിലെ കഥാപാത്രമായി ഇപ്പോഴത്തെ കാലഘട്ടത്തിലെ കഥാപാത്രമായും. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ച രൂപേഷ് പീതാംബരനാണ് ചിത്രത്തിലെ വില്ലന്‍.

2017ല്‍ ടൊവിനോ നായകനായി എത്തുന്ന ആദ്യത്തെ ചിത്രമാണ് ഒരു മെക്‌സിക്കന്‍ അപാരത. എസ്രയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ടൊവിനോ അവതരിപ്പിച്ചിരുന്നു. സിനിമ ഹിറ്റായി ഒപ്പം ടൊവിനോയുടെ പോലീസ് കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.

മെക്‌സിക്കന്‍ അപാരതയ്ക്ക് പിന്നാലെ എത്തുന്ന ഗോദയിലും ടൊവിനോയാണ് നായകന്‍. കുഞ്ഞിരാമായണത്തിലൂടെ ശ്രേദ്ധേയനായ ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രത്തില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. മെയ് മാസത്തില്‍ ചിത്രം പര്ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വീഡിയോ കാണാം....

English summary
Oru Mexican Aparatha Romantic Song released. Tovino Thomas and Gaythri Suresh play the lead role. Tovino post the song in his facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam