ഒരു മെക്‌സിക്കന്‍ അപാരത ടീം വീണ്ടും ഒന്നിക്കുന്നു, ഒരു ബിഗ് ബജറ്റ് ചിത്രത്തിന് വേണ്ടി
തിയേറ്ററുകളില്‍ മികച്ച വിജയം നേടുന്ന ടൊവിനോ തോമസിന്റെ മെക്‌സിക്കന്‍ അപാരത ടീം വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു.
തിയേറ്ററുകളില്‍ മികച്ച വിജയം നേടുന്ന ടൊവിനോ തോമസിന്റെ മെക്‌സിക്കന്‍ അപാരത ടീം വീണ്ടും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലേക്കും ടൊവിനോ തോമസിനെയാണ് നായകനായി ക്ഷണിച്ചിരിക്കുന്നത്.
അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടോം ഇമ്മട്ടി തന്റെ ഏറ്റവും പുതിയ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്. ആനയുടെയും ആനപാപ്പാന്റെയും കഥ പറയുന്ന ചിത്രമായിരിക്കും ഇതെന്ന് ടോം ഇമ്മട്ടി പറയുന്നു.

ത്രിഡി സാങ്കേതികവിദ്യയിലാണ് ചിത്രം ഒരുക്കുന്ന ചിത്രത്തിന് ഹനോ എന്ന് പേരിട്ടതായും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കഥാപാത്രങ്ങളെ കുറിച്ചും മറ്റ് വിവരങ്ങളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ടൊവിനോ തോമസ്. അനിരുദ്ധിന്റെ ടിക് ടോകിന്റെ ആദ്യ ചിത്രത്തിലും ടൊവിനോ അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications