»   » സോഷ്യല്‍ മീഡിയയിലിട്ട് വാരി കൊല്ലുന്നു, സിനിമയ്ക്ക് ആവശ്യമെങ്കില്‍ സംസാര ശൈലി മാറ്റാനും തയ്യാറാണ്

സോഷ്യല്‍ മീഡിയയിലിട്ട് വാരി കൊല്ലുന്നു, സിനിമയ്ക്ക് ആവശ്യമെങ്കില്‍ സംസാര ശൈലി മാറ്റാനും തയ്യാറാണ്

By: Sanviya
Subscribe to Filmibeat Malayalam

ജമ്‌ന പ്യാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്‍ നായികയായി അഭിനയിച്ച പ്രേക്ഷക ശ്രദ്ധ നേടുകെയും തുടര്‍ന്ന് മികച്ച ചിത്രങ്ങളിലും അഭിനയിച്ചു. നിവിന്‍ പോളി നായകനാകുന്ന സഖാവിലും നടി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപരാത എന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നതും ഗായത്രി സുരേഷാണ്.

ടൊവിനോ തോമസാണ് മെക്‌സിക്കന്‍ അപാരതയില്‍ നായക വേഷം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. എന്നാല്‍ ട്രെയിലറിലെ നടിയുടെ സംഭാഷ്ണ രീതി സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. കോളേജില്‍ വെച്ച് ടൊവിനോ അഭിനയിക്കുന്ന കഥാപാത്രം ഇഷ്ടമാണെന്ന് പറയുമ്പോള്‍ നടിയുടെ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളിയത്.

തൃശ്ശൂര്‍ ഭാഷയില്‍

തൃശ്ശൂര്‍ ഗ്രാമ്യഭാഷയിലാണ് നടി ചിത്രത്തിന് വേണ്ടി സംസാരിക്കുന്നത്. ടൊവിനോ തോമസ് ഇഷ്ടമാണെന്ന് പറയുന്നു. നടിയുടെ മറുപടി ഇങ്ങനെ. എനിക്കും ഇഷ്ടാ ഇനിയെന്താ വേണ്ടേ എന്ന നടിയുടെ മറുപടിയാണ് സോഷ്യല്‍ മീഡിയ ട്രോളിയത്.

മാറ്റിയെടുക്കാം, നടി പറഞ്ഞു

അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയ ട്രോളുകളോട് നടി പ്രതികരിച്ചു. എന്റെ സംസാര ശൈലി ശരിയല്ലെങ്കില്‍ സിനിമയ്ക്ക് വേണ്ടി അത് മാറ്റാന്‍ ഞാന്‍ തയ്യാറാണെന്നായിരുന്നു നടിയുടെ പ്രതികരണം.

കുടുംബക്കാരും വീട്ടുകാരും

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ട്രോളുകളെല്ലാം ഞാന്‍ കാണുന്നുണ്ടായിരുന്നു. എന്റെ കുടുംബക്കാരും കൂട്ടുകാരും ട്രോളുകള്‍ എനിക്ക് ഫോര്‍വേഡ് ചെയ്തിരുന്നു. രസകരമായ ട്രോളുകളായിരുന്നു അവയൊക്കെയും.

പ്രശ്‌നം ഇതാണ്

എന്റെ നാട്ട് ഭാഷ കയറി വരുന്നതുക്കൊണ്ടാണ് മെക്‌സിക്കന്‍ അപാരതയില്‍ ആ പ്രശ്‌നം ഉണ്ടായതെന്ന് നടി പറഞ്ഞു. ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായിക വേഷമാണ് ഗായത്രി സുരേഷ് അവതരിപ്പിക്കുന്നത്. അനു എന്നാണ് കഥാപാത്രത്തിന്റെ പേര്.

English summary
Oru Mexican Aparatha Trolls: Gayathri Suresh Is Not Annoyed
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam