ഒരു മുറൈ വന്ത് പാര്‍ത്തായ ട്രെയിലര്‍ പുറത്തിറങ്ങി
സാജന്‍ കെ മാത്യു സംവിധാനം ചെയ്യുന്ന ഒരു മുറൈ വന്ത് പാത്തായ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും സനുഷയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നാട്ടിന്‍ പുറത്തുകാരനായ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്. സനുഷയ്‌ക്കൊപ്പം പ്രയാഗയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

അജു വര്‍ഗ്ഗീസ്, സുധീര്‍ കരമന, സുധി കോപ്പ, ബിജു കുട്ടന്‍, ബിന്ദു പണിക്കര്‍, കൊച്ചു പ്രേമന്‍, ടിനി ടോം, സീമാ ജി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആക്ഷന്‍ ഹീറോ ചിത്രങ്ങളില്‍ നിന്ന് മാറി ഉണ്ണി മുകുന്ദന്‍ ഒരു റൊമാന്റിക് ഹീറോയായി എത്തുന്നതാണ് ഒരു മുറൈ വന്ത് പാത്തായ ചിത്രത്തിന്റെ പ്രത്യേകത. ബിനുഎസ് സംവിധാനം ചെയ്ത സ്റ്റൈലിലാണ് ഉണ്ണി മുകുന്ദന്‍ ഒടുവില്‍ അഭിനയിച്ചത്. ഒരു മുറൈ വന്ത് പാര്‍ത്തായ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...


Click it and Unblock the Notifications











