തീര്‍ത്തും വ്യത്യസ്തമായ പ്രമേയവുമായി ഒരു നക്ഷത്രമുളള ആകാശം! തിരിച്ചുവരവിനൊരുങ്ങി അപര്‍ണ്ണ! കാണൂ
വര്‍ഷങ്ങളായി ബാംഗളൂരുവില്‍ താമസിക്കുന്ന മലയാളിയുടെ കേരളത്തെക്കുറിച്ചുള്ള അനുഭവങ്ങളും ഓര്‍മകളും പങ്കുവയ്ക്കുന്ന ചിത്രമാണ് ഒരു നക്ഷത്രമുള്ള ആകാശം. നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും എല്‍പി സ്‌കൂള്‍ അധ്യാപിക ഉമയുടെയും ജീവിതത്തിലൂടെയുമാണ് സിനിമയുടെ കഥ പറയുന്നത്.
നമ്മളില്‍ പലരെയും പോലെ മറ്റു നാട്ടില്‍ ജോലിചെയ്യുന്നവര്‍ക്കു സ്വന്തം നാടിനോടുള്ള അടുപ്പമാണ് 'ഒരു നക്ഷത്രമുള്ള ആകാശം' എന്ന സിനിമയിലൂടെ സംവിധായകര്‍ കാണിച്ചുതരുന്നത്.

അപര്‍ണ്ണ ഗോപിനാഥ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുനീഷ് ബാബു ആണ്. സംവിധായകന്‍ ലാല്‍ജോസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗണേഷ് കുമാര്‍, പുതുമുഖ നടന്‍ പ്രജ്യോത് പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഉണ്ണിരാജ, സേതുലക്ഷമി, നിഷാ സാരംഗ്, രചന, ബാലതാരം എറിക് സക്കറിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മലബാര്‍ മൂവീ മേക്കേഴ്‌സിന്റെ ബാനറില്‍ എംവികെ പ്രദീപാണ് സിനിമയുടെ നിര്‍മ്മാണം. സജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് റഹ്മാന്‍ മുഹമ്മദലി എഡിറ്റിങ്ങ് ചെയ്യുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് രാഹുല്‍രാജാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പങ്കുവെച്ചിരുന്നത്. മെയ് 17നാണ് ഒരു നക്ഷത്രമുള്ള ആകാശം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











