ലാല്‍ ജോസും അപര്‍ണ ഗോപിനാഥും ഒന്നിക്കുന്ന ഒരു നക്ഷത്രമുളള ആകാശം! ആദ്യ ടീസര്‍ പുറത്ത്

By Midhun Raj

ഒരിടവേളയ്ക്കു ശേഷം നടി അപര്‍ണ ഗോപിനാഥ് മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു നക്ഷത്രമുളള ആകാശം. അപര്‍ണ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം നവാഗതരായ അജിത്ത് പുല്ലേരിയും സുനീഷ് ബാബുവും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. നമ്മളില്‍ പലരെയും പോലെ മറ്റു നാട്ടില്‍ ജോലിചെയ്യുന്നവര്‍ക്കു സ്വന്തം നാടിനോടുള്ള അടുപ്പമാണ് 'ഒരു നക്ഷത്രമുള്ള ആകാശം' എന്ന സിനിമയിലൂടെ സംവിധായകര്‍ കാണിച്ചുതരുന്നത്.

oru nakshathramulla akasham

കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും എല്‍പി സ്‌കൂള്‍ അധ്യാപിക ഉമയുടെയും ജീവിതത്തിലൂടെയുമാണ് സിനിമയുടെ കഥ പറയുന്നത്. സിനിമയുടെ ആദ്യ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഒരു ഫീല്‍ഡുഡ് ചിത്രമായിരിക്കുമെന്നുളള സൂചന നല്‍കികൊണ്ടാണ് ഒരു നക്ഷത്രമുളള ആകാശത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

സംവിധായകന്‍ ലാല്‍ജോസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗണേഷ് കുമാര്‍, പുതുമുഖ നടന്‍ പ്രജ്യോത് പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഉണ്ണിരാജ, സേതുലക്ഷമി, നിഷാ സാരംഗ്, രചന, ബാലതാരം എറിക് സക്കറിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സൂനിഷ് ബാബു തിരക്കഥയെഴുതിയ സിനിമയ്ക്ക് സജിത് പുരുഷന്‍ ഛായാഗ്രഹണവും റഹ്മാന്‍ മുഹമ്മദലി എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. കൈതപ്രത്തിന്റെ വരികള്‍ക്ക് രാഹുല്‍രാജാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. മലബാര്‍ മൂവീ മേക്കേഴ്സിന്റെ ബാനറില്‍ എംവികെ പ്രദീപാണ് സിനിമയുടെ നിര്‍മ്മാണം. മേയ് 17നാണ് ഒരു നക്ഷത്രമുള്ള ആകാശം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X