'ഒരു പക്കാ നാടന്‍ പ്രേമത്തി'ലെ അഞ്ച് മനോഹരഗാനങ്ങള്‍ പുറത്ത്...
എ.എം.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ വിനോദ് നെടുത്താന്നി സംവിധാനം ചെയ്യുന്ന ചുത്രമാണ് ''ഒരു പക്കാ നാടന്‍ പ്രേമം. ചിത്രത്തിന്റെ 'ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡൈമണ്ട് ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍, ഓഡിയോ സീഡിയുടെ പകർപ്പ്, ചിത്രത്തിന്റെ സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, ചിത്രത്തിന്റെ നിര്‍മ്മാതാവ് സജാദ്. എം ന് കൈമാറിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

അഞ്ച് മനോഹരഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നവര്‍ കൈതപ്രം, കെ. ജയകുമാര്‍ ഐ.എ.എസ്, വിനു കൃഷ്ണന്‍, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരാണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് കെ.ജെ. യേശുദാസ്, വിനീത് ശ്രീനിവാസന്‍, വിധു പ്രതാപ്, അഫ്‌സല്‍, അന്‍വര്‍ സാദത്ത്, ജോത്സന, ശിഖാ പ്രഭാകര്‍ എന്നിവരാണ്.
ഭഗവത് മാനുവല്‍, വിനുമോഹന്‍, മധുപാല്‍, ശ്രീജു അരവിന്ദ്, ഹരിത, വിദ്യാവിനുമോഹന്‍, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, ടോംജേക്കബ്, വി.പി. രാമചന്ദ്രന്‍, സോളമന്‍ ചങ്ങനാശ്ശേരി, കുളപ്പുള്ളിലീല, സിന്ധു മനുവര്‍മ്മ, വര്‍ക്കല ഹരിദാസ്, ഷീലാശ്രീ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം ആണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം - ഉണ്ണി കാരാത്ത്, രചന - രാജു സി. ചേന്നാട്, വിന്‍സന്റ് പനങ്കൂടന്‍, സോളമന്‍ - ചങ്ങനാശ്ശേരി, എഡിറ്റിംഗ് - ജയചന്ദ്രന്‍, ഓഡിയോ റിലീസ് - മില്ലേനിയം ഓഡിയോസ്, പിആര്‍ഓ-അജയ് തുണ്ടത്തില്‍.


Click it and Unblock the Notifications