ഒരു പഴയ ബോംബ് കഥയുമായി ബിബിന്‍ ജോര്‍ജ്ജ് എത്തുന്നു! ട്രെയിലര്‍ പങ്കുവെച്ച് ദിലീപ്! കാണൂ
അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിബിന്‍ ജോര്‍ജ്ജ് നായകനാവുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ. ഹിറ്റ് മേക്കര്‍ ഷാഫി ഒരുക്കിയ ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായികാ വേഷത്തിലെത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രവുമായാണ് ഇത്തവണയും ഷാഫി എത്തുന്നത്.
ബിബിനൊപ്പം ഹരീഷ് കണാരനും ചിത്രത്തില്‍ തുല്ല്യ പ്രാധാന്യമുളെളാരു കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. നടന്‍ ദീലിപാണ് ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്,ആല്‍വിന്‍ ആന്റണി,ജിജോ കാവനാല്‍,ശ്രീജിത്ത് രാമചന്ദ്രന്‍
തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ബിഞ്ജു ജോസഫിന്റെ തിരക്കഥയിലാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഹരിശ്രി അശോകന്‍,ബിജുക്കുട്ടന്‍,കലാഭവന്‍ ഷാജോണ്‍, ദിനേഷ് പ്രഭാകര്‍,കലാഭവന്‍ ഹനീഫ്,സോഹന്‍ സീനുലാല്‍,ബാലചന്ദ്രന്‍ ചുളളിക്കാട്,സേതുലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications











