നായകനായുളള അരങ്ങേറ്റത്തില്‍ തിളങ്ങി ബിബിന്‍ ജോര്‍ജ്ജ്! 'ഒരു പഴയ ബോംബ് കഥ' വീഡിയോ സോംഗ് പുറത്ത്‌!

By Midhun

നിരവധി ഹിറ്റ് സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള സംവിധായകനാണ് ഷാഫി. വണ്‍മാന്‍ ഷോ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഷാഫി ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ചിത്രങ്ങളായിരുന്നു കൂടുതലായി ചെയ്തിരുന്നത്. ഒരിടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ഷാഫി 2 കണ്‍ട്രീസ് എന്ന മെഗാഹിറ്റ് ചിത്രമൊരുക്കിയായിരുന്നു തന്റെ വരവറിയിച്ചിരുന്നത്.

ഷാഫി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഒരു പഴയ ബോംബ് കഥ. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് ബിബിന്‍ ജോര്‍ജ്ജാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാരുക്കുന്ന ചിത്രവുമായാണ് ഷാഫി ഇത്തവണയും എത്തുന്നത്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ബിബിന്റെ നായികാ വേഷത്തിലെത്തുന്നത്.

oru pazhaya bomb kadha

യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ സക്കറിയാ തോമസ്, ആല്‍വിന്‍ ആന്റണി,ജിജോ കാവനാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നടന്‍ ദിലീപായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ സിനിമാപ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങിയിരിക്കുകയാണ്.

ഫഹദും നസ്രിയയും ചേര്‍ന്നായിരുന്നു ചിത്രത്തിലെ പാട്ട് പുറത്തുവിട്ടിരുന്നത്. അഫ്‌സല്‍ ആലപിച്ച മികച്ചൊരു ഗാനമാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്. അജീഷ് ദാസന്റെ വരികള്‍ക്ക് അനുരാജാണ് ചിത്രത്തിനു വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്. ഹരിശ്രീ അശോകന്‍,ബിജുക്കുട്ടന്‍,.ഹരീഷ് കണാരന്‍,കലാഭവന്‍ ഷാജോണ്‍,സേതുലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X