കുടുംബ ചിത്രവുമായി ജോജു ജോര്‍ജ്! ഒപ്പം ലെനയും! ഒരു രാത്രി ഒരു പകലിന് തുടക്കമായി !
സാമൂഹ്യ പ്രസക്തിയുള്ള ഒരു കുടുംബ ചിത്രവുമായി എത്തുകയാണ് സാസംണ്‍ ക്രിയേഷന്‍സ്. സാംസണ്‍ വിശ്വനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുടുംബ ചിത്രമായ ഒരു രാത്രി ഒരു പകലിന്‍റെ രചനയും സംവിധാനവും തോമസ് ബഞ്ചമിനാണ്. കോ-പ്രൊഡ്യൂസേഴ്സ് ഉണ്ണി കോൺട്രാക്ടര്‍, എ. അമീർ ഖാൻ, ആരതി നായർ.ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു. വാർധക്യത്തിൽ അനാഥത്വം പേറുന്ന മാതാപിതാക്കളുടെ കഥയാണ് ഒരു രാത്രി ഒരു പകൽ എന്ന ചിത്രം പറയുന്നത്. വർധിച്ചു വരുന്ന ഈ അവസ്ഥ സമൂഹത്തിൽ നിന്ന് എങ്ങനെ തുടച്ചുമാറ്റാം എന്ന് അനാവരണം ചെയ്യുകയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്.
ജോജു ജോർജ്, രൺജിപണിക്കർ ,ജോയൽ (ഹോളിവുഡ് ഫെയിം) സിദ്ദിഖ്, നെടുമുടിവേണു,വിജയരാഘവൻ, ബാബു നമ്പൂതിരി, ഇന്ദ്രൻസ്, പാഷാണം ഷാജി, നദിയമൊയ്തു, ശാന്തികൃഷ്ണ, ലെന, കെ.പി.എ.സി.ലളിത, അനാർക്കലി മരക്കാർ, സീതാലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെ.പി.നമ്പ്യാതിരി ഛായാഗ്രാഹണവും സോബിൻ കെ.സോമൻ എഡിറ്റിങ്ങും കെ.ജയകുമാർ ഗാനരചനയും ഔസേപ്പച്ചൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.

സലിം കടയ്ക്കൽ ചമയവും ആരതി നായർ വസ്ത്രാലങ്കാരവും അരുൺ കലാസംവിധാനവും സമ്പത്ത് നാരായണൻ നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു.പ്രൊഡക്ഷൻ കൺടോളർ രാജേന്ദ്രൻ പേരൂർക്കട.പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രവീൺ എടവണ്ണപ്പാറ.ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈഗാൾ. അസോസിയേറ്റ് ഡയറക്ടർ ജോഷി മേടയിൽ, നൗഫിയ. ഫിനാൻസ് കൺട്രോളർ കെ.എസ്.പ്രശാന്ത്. വാർത്തകൾ ഏബ്രഹാം ലിങ്കൺ. ദുബായ്, കാനഡ, കേരളം എന്നിവിടങ്ങളിലായി ഈ ബിഗ് ബഡ്ജറ്റ് ചിത്രം പൂർത്തിയാകും.


Click it and Unblock the Notifications











